ഓച്ചിറ: അഴീക്കൽഭാഗത്ത് കടലിൽ മത്സ്യ ബന്ധന ബോട്ട് വെള്ളം കയറി മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷെപ്പട്ടു. ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. ചെമ്മീനുമായി ഹാർബറിലേക്ക് വരുമ്പോൾ ബോട്ടിെൻറ പലക ഇളകി വെള്ളം കയറി മറിയുകയായിരുന്നു. അഴീക്കൽ കണിയാെൻറ തറയിൽ സുകുമാരൻ (59), പതാരം മണിമന്ദിരത്തിൽ ശങ്കരൻ (67), അഴീക്കൽ കൊച്ചുപറമ്പിൽ ഷാജി (46), ക്ലാപ്പന രഞ്ജിത് ഭവനത്തിൽ രഘു (47), കുണ്ടറ ജലാൽ (40), ബാബു (35) എന്നിവരാണ് രക്ഷപ്പെട്ടത്. അഴീക്കൽ സ്വദേശി സമ്പത്തിേൻറതാണ് ബോട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.