കരുനാഗപ്പള്ളി: സർക്കാർ സേവനങ്ങൾ ഭൂരിഭാഗവും ഓൺലൈനിലൂടെയായ സാഹചര്യത്തിൽ കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ അക്ഷയ കേന്ദ്രം ആരംഭിക്കണമെന്ന് വില്ലേജ് തല ജനകീയ സമിതി ആവശ്യപ്പെട്ടു. നിലവിൽ കരുനാഗപ്പള്ളി വില്ലേജിൽ ഒരു അക്ഷയ കേന്ദ്രമാണുള്ളത്. ഇവിടെ വിവിധ ആവശ്യങ്ങൾക്കെത്തുന്നവരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. മാർക്കറ്റ് റോഡിലെ പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിക്കുന്ന നടപടി ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സുബൈദാ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. പുലിപ്പേടിയിൽ തട്ടാക്കുടി നിവാസികൾ പത്തനാപുരം: പുലിപ്പേടിയിലാണ് പാടം തട്ടാക്കുടി നിവാസികളുടെ ജീവിതം ഇപ്പോൾ. പകല്‍ സമയം പോലും പുറത്തിറങ്ങാന്‍ കഴിയാതെ ഗ്രാമവാസികള്‍ ഭയാശങ്കയിലാണ്. കഴിഞ്ഞ ദിവസം സന്ധ്യയോടെ തട്ടാക്കുടി ഒലിക്കല്‍ വീട്ടില്‍ മോഹനെൻറ മൂന്ന് ആടുകളെ പുലി പിടികൂടിയിരുന്നു. മേഖലയില്‍ പുലി സാന്നിധ്യം അനുഭവപ്പെട്ടിട്ട് ഒരുവര്‍ഷത്തോളമായി. ആറുമാസം മുമ്പ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണയിറങ്ങിയത് പുലിയല്ലെന്നും ചെന്നായ ഇനത്തിൽ പെട്ട കാട്ടുപട്ടിയാണെന്നുമാണ് വനംവകുപ്പിെൻറ വിശദീകരണം. കെണി ഉപയോഗിച്ച് ഇതിനെ പിടികൂടാൻ കഴിയില്ലെന്നാണ് നെടുവത്തുമൂഴി റെയ്ഞ്ചിലെ ഉദ്യോഗസ്ഥർ പറയുന്നത്. പാടം കിഴക്കേവെള്ളം തെറ്റി, ഇരുട്ടീറ, കടുവാമൂല, ഇരുട്ടുതറ, പൂമരുതിക്കുഴി എന്നിവിടങ്ങളിലും പുലിസാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന മൃഗത്തെ പിടികൂടാൻ കെണിവെക്കാന്‍ വനംവകുപ്പ് അധികൃതര്‍ തയാറാകാത്തതില്‍ നാട്ടുകാര്‍ക്കിടയിൽ പ്രതിഷേധമുണ്ട്. ആടിനെ പുലി പിടിച്ചതറിഞ്ഞെത്തിയ വനംവകുപ്പ് ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. അധികൃത അനാസ്ഥ കാരണം കുട്ടികളെ സ്കൂളിലയക്കാനോ പണിക്ക് പോകാനോ പോലും കഴിയാതെ ഭയന്ന് കഴിയുകയാണ് പ്രദേശവാസികള്‍. മണൽലോറി പിടികൂടി കൊട്ടിയം: ഇത്തിക്കരയാറ്റിൽനിന്ന് അനധികൃതമായി വാരിയ മണൽ കടത്തുകയായിരുന്ന മിനിലോറി കൊട്ടിയം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മീനാട് സ്വദേശിയായ ലോറി ഡ്രൈവർക്കെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെയാണ് കൊട്ടിയം എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മണൽലോറി പിടികൂടിയത്. മണൽവാരൽ നിരോധിച്ചിട്ടുള്ള ഇത്തിക്കരയാറ്റിൽനിന്ന് രാത്രിയിൽ മണലൂറ്റി കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലോറി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.