കെ.എസ്​.ആർ.ടി.സി ബസ് തട്ടി ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു

കുളത്തൂപ്പുഴ: . ഒാേട്ടാ ഡ്രൈവർക്കും യാത്രികനും പരിക്ക്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെ കുളത്തൂപ്പുഴ- അഞ്ചൽ പാതയിൽ ഏഴംകുളം മാർത്താണ്ഡങ്കര വളവിലായിരുന്നു അപകടം. കിളിമാനൂരിൽനിന്ന് കാസ്റ്റ് അയൺ പൈപ്പുകളും മറ്റു സാധനങ്ങളും കുളത്തൂപ്പുഴയിലെ വ്യാപാര ശാലയിൽ എത്തിച്ച് മടങ്ങുകയായിരുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. വളവിൽവെച്ച് പിന്നാലെയെത്തിയ കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ലിമിറ്റഡ് സ്റ്റോപ് ബസ് ഓട്ടോയെ മറികടക്കാനുള്ള ശ്രമത്തിനിടെ പിൻഭാഗം ഇടിക്കുകയായിരുന്നു. റബർ തോട്ടത്തിലേക്ക് മറിഞ്ഞ ഒാട്ടോയിൽനിന്ന് നാട്ടുകാരാണ് രണ്ടുപേരെയും പുറത്തെത്തിച്ചത്. കെ.എസ്.ആർ.ടി.സി ബസി​െൻറ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വില്ലേജ് ഓഫിസിന് താഴത്തെ വളവിൽ ഇത്തരത്തിൽ അമിതവേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ലിമിറ്റഡ് സ്റ്റോപ് ബസ് കാറുമായി കൂട്ടിയിടിച്ച് കുളത്തൂപ്പുഴയിലെ വ്യാപാരിക്കും കുടുംബത്തിനും പരിക്കേറ്റിരുന്നു. കൊല്ലം ഡിപ്പോയിൽ നിന്നുമെത്തുന്ന വാഹനങ്ങളുടെ അമിത വേഗത സംബന്ധിച്ച് നിരവധി പരാതികളുണ്ടായിട്ടുണ്ട്. വനസംരക്ഷണ സമിതി കുടുംബങ്ങൾക്ക് പാചകവാതക കണക്ഷൻ വിതരണം ചെയ്തു കുളത്തൂപ്പുഴ: വില്ലുമല വനസംരക്ഷണ സമിതി (വി.എസ്.എസ്)യിൽ അംഗങ്ങളായ ആദിവാസി കുടുംബങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 47 കുടുംബങ്ങൾക്ക് വി.എസ്.എസ് ഫണ്ടിൽനിന്ന് സൗജന്യമായി പാചകവാതക കണക്ഷനുകൾ വിതരണം ചെയ്തു. വില്ലുമല വി.എസ്.എസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ തെന്മല വനം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ഡോ. സി. മീനാക്ഷി വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മ, വി.എസ്.എസ് പ്രസിഡൻറ് പി. തങ്കപ്പൻ കാണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. ബാബു, ബി.എസ്. വിഷ്ണു, റേഞ്ച് ഓഫിസർ എം. അശോകൻ, ഭൂവനചന്ദ്രൻ കാണി, ഒ. വിമല, ടി. ഗണേശൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.