ആർ.എസ്.എസ് അജണ്ടക്ക് പൊലീസ് കാവലിരിക്കരുത്; പ്രതിഷേധസംഗമം

തിരുവനന്തപുരം: പറവൂരിൽ മതപ്രബോധനം നടത്തുകയായിരുന്ന മുജാഹിദ് പ്രവർത്തകർക്കുനേരെ നടന്ന സംഘ്പരിവാർ ആക്രമണത്തിലും അറസ്റ്റിലും പ്രതിഷേധിച്ച് എസ്.ഐ.ഒയും സോളിഡാരിറ്റിയും സംയുക്തമായി പ്രതിഷേധറാലിയും സംഗമവും സംഘടിപ്പിച്ചു. പൊലീസിനെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് കേരളത്തിലെ പൊതുമനഃസാക്ഷിയോട് നീതിപുലർത്തണമെന്ന് സംഗമം അഭിപ്രായപ്പെട്ടു. സെക്രേട്ടറിയറ്റിലേക്ക് നടന്ന പ്രതിഷേധ റാലിക്ക് എസ്.ഐ.ഒ, സോളിഡാരിറ്റി നേതാക്കൾ നേതൃത്വംനൽകി. തുടർന്ന് സെക്രട്ടേറിയറ്റിന് മുമ്പിൽ നടന്ന പ്രതിഷേധസംഗമത്തിൽ എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ഹസൻ നസീഫ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ല സമിതി അംഗം ഷാഫി അഹ്‌നാഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു. റഹ്‌മാൻ അസ്‌ഹരി സ്വാഗതവും നബീൽ പാലോട് സമാപനവും നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.