മലയിൻകീഴ്: . പാപ്പനംകോട് സ്വദേശി നിസാമുദ്ദീെൻറ മലയിൻകീഴ് പാലോട്ടുവിളയിെല കടയിൽനിന്നാണ് 2800 രൂപ കവർന്നത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കരിപ്പൂരിനും ഇരട്ടകലുങ്കിനും മധ്യേ വീടുപൊളിക്കുകയാണെന്നും വന്നാൽ മിതമായ നിരക്കിൽ പഴയ സാധനങ്ങൾ വാങ്ങാമെന്നുമുള്ള ഫോൺ സന്ദേശം വന്നിരുന്നതായി പറയുന്നു. കട പൂട്ടി ഫോണിൽ അറിയിച്ച സ്ഥലത്തെത്തിയെങ്കിലും പ്രദേശത്തൊന്നും വീടുപൊളിക്കുന്നില്ലായിരുന്നത്രെ. തിരികെ കടയിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഫോൺകോൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.