ജാക്ടോ–ജിയോ സംഘടനയുടെ പണിമുടക്ക്; പല സ്​ഥലത്തും പഠിപ്പ് മുടങ്ങി

നാഗർകോവിൽ: ജോയൻറ് ആക്ഷൻ കമ്മിറ്റി ഓഫ് തമിഴ്നാട് ടീച്ചേഴ്സ് ഓർഗനൈസേഷ​െൻറയും- ഗവൺമ​െൻറ് എംപ്ലോയ്സ് അസോസിയേഷ​െൻറയും(ജാക്ടോ-ജിയോ) നേതൃത്വത്തിൽ ഒരു ദിവസത്തെ സൂചന പണിമുടക്ക് നടന്നു. കന്യാകുമാരി ജില്ലയിൽ പണിമുടക്ക് പൂർണമായിരുന്നു. നാഗർകോവിൽ കലക്ടർ ഓഫിസ്, വിളവങ്കോട്, കൽക്കുളം, തോവാള എന്നീ താലൂക്ക് ഓഫിസുകൾക്കു മുന്നിലുമാണ് പ്രതിഷേധ സമരം നടന്നത്. പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, ഏഴാം ശമ്പളകമീഷൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചന പണിമുടക്ക് നടത്തിയത്. ജില്ലയിൽ 18,000ത്തോളം ജീവനക്കാർ സമരത്തിൽ പങ്കെടുത്തതായി സമരത്തിന് നേതൃത്വം നൽകിയവർ പറഞ്ഞു. ഭഗവതിയപ്പാപിള്ള, ത്യാഗരാജൻ, രാധാകൃഷ്ണൻ ഉൾപ്പെടെ നിരവധി സംഘടനാ പ്രതിനിധികൾ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.