ഓട്ടോയിൽ മറന്നുവെച്ച രേഖകൾ ഡ്രൈവർ തിരികെനൽകി

വലിയതുറ: രോഗിയായ യാത്രക്കാരി ഓട്ടോയിൽ മറന്നുവെച്ച ചികിത്സ രേഖകളും തിരിച്ചറിയൽ രേഖകളും തിരികെനൽകി ഡ്രൈവർ മാതൃകയായി. ശംഖുംമുഖം ആഭ്യന്തര വിമാനത്താവളത്തിനടുത്ത് താമസിക്കുന്ന ബിന്ദുവി​െൻറ ചികിത്സ രേഖകളാണ് നേമം വെള്ളായണി സ്വദേശിയായ അനൂപ് തിരികെ നൽകിയത്. മെഡിക്കൽ കോളജിലെ ചികിത്സക്കുശേഷം ബിന്ദു തിങ്കളാഴ്ച ഓട്ടോയിൽ ശംഖുംമുഖെത്ത വീട്ടിലേക്ക് പോകുന്നതിനിടെ സീറ്റി​െൻറ പിറകിൽെവച്ച് മറക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഡ്രൈവർ അനൂപ് ഓട്ടോ കഴുകുമ്പോഴാണ് രേഖകളടങ്ങിയ കവർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉച്ചയോടെ വലിയതുറ പൊലീസിൽ എത്തിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.