പാറശ്ശാല: വധശ്രമക്കേസിൽ യുവാവ് പിടിയിൽ. ബാറില്‍ െവച്ച് പരശുവയ്ക്കല്‍ സ്വദേശി വിനിലിനെ മർദിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച സംഭവത്തിൽ ആര്‍.സി പള്ളിക്ക് സമീപം സെൻറ് പീറ്റേഴ്‌സ് നഗറില്‍ അജിയാണ് (26) പിടിയിലായത്. ആറ് മാസങ്ങള്‍ക്കു മുമ്പ് വിനില്‍ ഇടിച്ചക്കപ്ലാമൂട് സ്വദേശികളായ സിയാദ്, ഫൈസല്‍ എന്നിവരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ വിനില്‍ മദ്യപിക്കുന്നതിനായി സ്ഥിരമായി ബാറിലെത്തുന്നതറിഞ്ഞ് നിരവധി കേസുകളില്‍ പ്രതിയായ അന്വറിെൻറ നേതൃത്വത്തില്‍ സിയാദ്, ഫൈസല്‍, അജി എന്നിവര്‍ മൂന്നാം തിയതി വിനിലിനെ മർദിക്കുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവിലായിരുന്നു. സി.െഎ ജി. ബിനുവിെൻറയും എസ്.െഎ എസ്.ബി. പ്രവീണിെൻറയും നേതൃത്വത്തിൽ പൊലീസ് സംഘം പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.