വിരലിൽ കുടുങ്ങിയ മോതിരവുമായി മൂന്നുമണിക്കൂർ വേണുവിന് ആശ്വാസം നൽകിയത് ചാക്കയിലെ അഗ്​നിരക്ഷ സേനാംഗങ്ങൾ

തിരുവനന്തപുരം: വിരലിൽ കുടുങ്ങിയ മോതിരവുമായി മൂന്നുമണിക്കൂർ. കഠിന വേദന അനുഭവിച്ച വേണുവിന് ആശ്വാസം നൽകിയത് ചാക്കയിലെ അഗ്നിരക്ഷാസേനാംഗങ്ങൾ. ബുധനാഴ്ച റീജനൽ കാൻസർ സ​െൻററിൽ ചികിത്സക്കെത്തിയതായിരുന്നു ഹരിപ്പാട് നങ്ങ്യാർകുളങ്ങര സ്വദേശി വേണു. ഇടതു കൈയിലെ ചെറുവിരലിൽ ഉണ്ടായിരുന്ന ഇരട്ടവളയമുള്ള മോതിരം ഊരിമാറ്റി മോതിരവിരലിൽ ഇട്ടു. എന്നാൽ, ഉച്ചയോടെ വിരലിൽ നീര് വ്യാപിച്ച് വീർത്ത് വേദന അസഹീനമായി. ഇതിനെതുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും ഊരിമാറ്റാൻ കഴിഞ്ഞില്ല. ആശുപത്രി അധികൃതരുടെ നിർദേശത്തെ തുടർന്ന് വേണു വൈകീട്ട് അഞ്ചോടെ ചാക്കയിലെ അഗ്നിരക്ഷസേനാ ഓഫിസിലെത്തി. അരമണിക്കൂറോളം പരിശ്രമിച്ച് സേനാംഗങ്ങൾ മേതിരം മുറിച്ചുനീക്കി. ഇതോടെ വിരലിലെ നീര് കുറഞ്ഞ് വേദനക്കും ആശ്വാസമായി. അസി. സ്‌റ്റേഷൻ ഓഫിസർ കെ.എൻ. ഷാജി, ലീഡിങ് ഫയർമാൻ അലി അക്ബർ, ഫയർമാൻമാരായ അനു, രാജേഷ് തുടങ്ങിയവരാണ് മോതിരംമുറിച്ചു മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.