മുട്ടത്തറ - പെരുന്നെല്ലി ഭാഗത്ത് അടിപ്പാതയോ മേൽപ്പാതയോ നിർമിക്കണമെന്ന്​

തിരുവനന്തപുരം: ദേശീയപാത വികസനം നടക്കുന്ന- മുട്ടത്തറ -പെരുന്നെല്ലി ഭാഗത്ത് അടിപ്പാതയോ മേൽപ്പാതയോ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴക്കൂട്ടം--കോവളം നാലുവരിപ്പാത കടന്നുപോകുന്ന ഇവിടെ റോഡുമുറിച്ചുകടക്കാൻ അടിപ്പാതയോ മേൽപ്പാതയോ നിർമിക്കണമെന്ന ആവശ്യവുമായാണ് നാട്ടുകാർ വീണ്ടും രംഗത്തെത്തിയത്. മുട്ടത്തറയിലെ എൻജിനീയറിങ് കോളജ്, സി.ഐ.എസ്.എഫി​െൻറ ക്വാർട്ടേഴ്സ്, ബി.എസ്.എഫ് കേന്ദ്രം, സർക്കാർ വാഹനപരിശോധനകേന്ദ്രം തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നതിനുള്ള പ്രധാന റോഡാണിത്. ഇവിടെ ഇന്ത്യൻ വ്യോമസേന, സി.ബി.ഐ തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തനം തുടങ്ങാനിരിക്കുകയാണ്. മണക്കാട് നിന്ന് വരുന്ന വാഹനങ്ങൾക്ക് ഇതുവഴി പ്രവേശനം കിട്ടിയില്ലെങ്കിൽ മണക്കാട് - മുക്കോല വഴി മുക്കോലയിലെത്തി അവിടെ നിന്ന് കല്ലുമ്മൂട്ടിലെത്തണം. തുടർന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന റോഡ് വഴി തിരിഞ്ഞുമാത്രമേ എത്താനാകൂ. പെരുന്നെല്ലി ഭാഗത്ത് അടിപ്പാതയോ മേൽപ്പാതയോ നിർമിച്ചാൽ റോഡ് മുറിച്ചുകടക്കാതെയും അപകടമില്ലാതെയും പോകാനാകുമെന്നാണ് െറസിഡൻറ്സ് അസോസിയേഷനുകളും നാട്ടുകാരും പറയുന്നത്. ഇക്കാര്യം ഉന്നയിച്ച് കൗൺസിലർ അധികൃതരെ സമീപിച്ചെങ്കിലും സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.