കെ.എസ്​.ആർ.ടി.സി സ്‌ക്വാഡ്​ ജീവനക്കാരന്‍ മർദിച്ചതായി പരാതി

പാറശ്ശാല: വാഹനപരിശോധനക്കിടെ സമാന്തര സർവിസ് ഡ്രൈവറെ കെ.എസ്.ആർ.ടി.സി സ്‌ക്വാഡിലെ ജീവനക്കാരന്‍ മർദിച്ചതായി പരാതി. മർദനത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ ഓലത്താന്നി തുണ്ടുവിള പുത്തന്‍വീട്ടില്‍ ബേബിജോണ്‍ (55) പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരേയാടെ ഇടിച്ചക്കപ്ലാമൂട്ടില്‍ സമാന്തര സർവിസ് നടത്തുന്ന വാഹനം തിരുവനന്തപുരത്ത് നിന്നെത്തിയ പ്രത്യേക സ്‌ക്വാഡ് പരിശോധനക്കായി നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഡ്രൈവര്‍ വാഹനം നിര്‍ത്താതെ പോയി. പിന്തുടര്‍ന്നെത്തിയ സ്‌ക്വാഡ് കാരാളി ഭാഗത്തുെവച്ച് വാഹനത്തെ തടയുകയായിരുന്നു. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ ഇന്‍സ്‌പെക്ടര്‍ വിനോജ് കുമാര്‍ തുടർന്ന് ഡ്രൈവറെ മർദിക്കുകയായിരുന്നത്രേ. അതേസമയം, സമാന്തര സർവിസിലെ ജീവനക്കർ തന്നെ മർദിക്കുകയായിരുെന്നന്നാരോപിച്ച് വിനോജ് കുമാര്‍ പാറശ്ശാല പൊലീസിന് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.