മുത്തലാഖ്വിധി -കേന്ദ്രസർക്കാർ അഭിപ്രായം കേൾക്കണം തിരുവനന്തപുരം: നിയമനിർമാണത്തിനുമുമ്പ് മതസംഘടനകളുടെയും പണ്ഡിതന്മാരുടെയും അഭിപ്രായങ്ങൾ കേൾക്കാൻ കേന്ദ്രസർക്കാർ സന്നദ്ധമാകണമെന്ന് മുൻ പി.എസ്.സി അംഗവും മുസ്ലിം കോഒാഡിനേഷൻ കമ്മിറ്റി ചെയർമാനുമായ കായിക്കര ബാബു പ്രസ്താവനയിൽ അറിയിച്ചു. ഇൗ വിഷയത്തിൽ ഒരുതരത്തിലുള്ള സ്ഥാപിത താൽപര്യങ്ങളും സംരക്ഷിക്കാൻ പാടില്ല. വിധി ഏക സിവിൽ കോഡിന് വഴിയൊരുക്കുമെന്നും ആശങ്ക പരിഹരിക്കണമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.