ആദരാഞ്​ജലി അർപ്പിച്ചു

തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറ സ്വന്തം മണ്ഡലത്തിലെ ഗോരഖ്പൂർ മെഡിക്കൽ കോളജിൽ ഒാക്സിജൻ കിട്ടാതെ മരിച്ച കുട്ടികൾക്ക് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ മെഴുകുതിരി കത്തിച്ച് . ജനങ്ങളുടെ ജീവനും സ്വത്തിനും വിലകൽപിക്കാത്ത ബി.ജെ.പി സർക്കാറുകളുടെ നിലപാടിൽ മഹിളാ അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി. മഹിളാ അസോസിയേഷൻ ജില്ല പ്രസിഡൻറ് വി.അമ്പിളി അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി എസ്. പുഷ്പലത ഉദ്ഘാടനംചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.