ധനസഹായം നൽകണം

കൊല്ലം: കടലിലും കായലിലും മത്സ്യബന്ധത്തിനിടെ അപകടത്തിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ സഹായവും മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായവും നൽകാൻ സർക്കാർ തയാറാകണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻറ് ബിജു ലൂക്കോസ് ആവശ്യപ്പെട്ടു. അഴീക്കൽ കടൽക്ഷോഭത്തിൽ മരണപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സർക്കാറി​െൻറ ഭാഗത്തുനിന്ന് ധനസഹായം ലഭിച്ചിട്ടില്ല. ഫിഷറീസ് മന്ത്രി മത്സ്യത്തൊഴിലാളി കുടുംബങ്ങളെ അവഗണിക്കുകയാണെന്ന് ബിജു ലൂക്കോസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.