കൊല്ലം: സാക്ഷരത മിഷൻ നടത്തിയ സർവേ പ്രകാരം ഉള്ളതായി വിവരം. ട്രാൻസ്ജെൻഡേഴ്സിനെ തുടർവിദ്യാഭ്യാസ പദ്ധതിയിൽ അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ജില്ലയിലെ ചവറ, ഒാച്ചിറ മേഖലകളിലാണ് കൂടുതൽപേരുള്ളത്. പഞ്ചായത്തുകളിൽ 66, കോർപറേഷനിൽ 38, മുനിസിപ്പാലിറ്റിയിൽ 14 എന്നിങ്ങനെയാണ് കണക്കുകൾ. ഇവരിൽ 44 പേർ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. 36 പേർ ഒറ്റക്കും 46 പേർ വാടകവീടുകളിലുമാണ് താമസിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാർ സർവിസിൽ ജോലിചെയ്യുന്നവരും കൂട്ടത്തിലുണ്ട്. കലാസാംസ്കാരികരംഗത്ത് പ്രവർത്തിക്കുന്നവരും പട്ടികയിലുണ്ട്. വ്യക്തിത്വവികസനം, മാനസിക-ലൈംഗിക വിദ്യാഭ്യാസം, ക്ലാസിക്കൽ ഡാൻസ്, ചിത്രകല, ഉപകരണസംഗീതം എന്നിവയിലാണ് ഇവർക്ക് താൽപര്യം. എസ്.എസ്.എൽ.സി, പ്ലസ് ടു തുല്യത പഠിതാക്കളായി 30 പേർ വീതമുള്ള രണ്ട് ബാച്ചുകളാണ് സാക്ഷരത മിഷൻ ഇവർക്കായി തുടങ്ങിയത്. കോഴിക്കോട് നടക്കുന്ന തുടർവിദ്യാഭ്യാസ സംസ്ഥാന കലോത്സവത്തിൽ ഇവർ പങ്കാളികളാവും. കല, കായിക രംഗത്ത് മുഖ്യധാരയിൽ എത്തിക്കാൻ ജില്ല പഞ്ചായത്ത് വാർഷികപദ്ധതി പ്രകാരം പത്തുലക്ഷം നീക്കിവെച്ചിട്ടുണ്ട്. നേരത്തെ കോർപറേഷൻ ട്രാൻജെൻഡേഴ്സിനായി അയൽക്കൂട്ടം രൂപവത്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.