കൊല്ലം: പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ട്രസ്റ്റിെൻറ 10ാം വാർഷികവും ഒാണാഘോഷപരിപാടികളും കാൻസർ രോഗികളുടെയും കുടുംബാംഗങ്ങളുടെയും സംഗമവും ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സോപാനം ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയിൽ മലയാളത്തിെൻറ മഹാനടൻ മധു മുഖ്യാതിഥിയായെത്തും. മികച്ച പാർലമെേൻററിയനായി തെരഞ്ഞെടുക്കപ്പെട്ട എൻ.കെ. പ്രേമചന്ദ്രൻ എം.പി, സാമൂഹികസേവന രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന എൻ.ആർ. സിന്ധു, അഹമ്മദ് ഖാഫി, അഷ്ല കൃഷ്ണൻ, കെ. ഹരിപ്രസാദ് എന്നിവരെ ആദരിക്കും. വാർത്തസമ്മേളനത്തിൽ ഡോ. രാധാഭായ്, എൻ.എം. പിള്ള, കല്ലൂർ കൈലാസനാഥ്, പ്രഫ. ജെ.വി. പണിക്കർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.