തേവലക്കര: മുള്ളിക്കാല ഖുവ്വത്തുൽ ഇസ്ലാം യുവജന സംഘടന വാർഷികാഘോഷ ഭാഗമായുള്ള സാന്ത്വന സ്പർശം-2017 ആംബുലൻസ് സർവിസ് ഉദ്ഘാടനവും ചികിത്സ ധനസഹായവിതരണവും ഡോക്ടർമാരെ ആദരിക്കലും ചൊവ്വാഴ്ച ഉച്ചക്ക് 12ന് പടപ്പനാൽ ജങ്ഷനിൽ നടക്കും. മദ്റസ, എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് ദാനവും ഇതോടൊപ്പം നടക്കും. ഹാഷിം കുറ്റിപ്പുറത്തിെൻറ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. എം.പി. അബ്ദുൽ സമദ് സമദാനി നിർവഹിക്കും. ചികിത്സ ധനസഹായ വിതരണം മുഹമ്മദ് ഹാഷിം അസ്ഹരിയും ഡോക്ടർമാരെ ആദരിക്കൽ മൗലവി എ.ആർ. ഷാഹുൽ ഹമീദ് അൽഖാസിമിയും മദ്റസാ അവാർഡ് ദാനം യൂനുസ് ദാരിമിയും എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ്ദാനം കൊല്ലായിൽ നിസാറുദ്ദീൻ മന്നാനിയും നിർവഹിക്കും. ഡോ. േജക്കബ് ഡാനിയേൽ, ഡോ. അഹമ്മദ് കുഞ്ഞ് എന്നിവരെ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.