ഇരവിപുരം: വീടിന് സമീപത്തുനിന്ന് കഞ്ചാവ് ലേഹ്യവും വിദേശമദ്യവും ബോംബ് നിർമിക്കുന്നതിനാവശ്യമായ സാമഗ്രികളും എക്സൈസ് സംഘം കണ്ടെത്തി. പൂർവവൈരാഗ്യംമൂലം വീട്ടുകാരെ കേസിൽ കുടുക്കാൻവേണ്ടി കൊണ്ടുെവച്ചതാകാമെന്ന നിഗമനത്തിൽ പൊലീസും എക്സൈസും അന്വേഷണം തുടങ്ങി. ബോംബ് നിർമാണ സാമഗ്രികൾ പൊലീസ് നിർവീര്യമാക്കി. അയത്തിൽ കാഞ്ഞിരത്തുംമൂട് നാഗരാജാ ക്ഷേത്രത്തിന് സമീപം സ്നേഹാ നഗറിൽ സരയൂ ഭവനിൽ രൻജിതയുടെ വീടിന് സമീപത്തുനിന്നാണ് ബോംബ് നിർമാണ സാമഗ്രികളും കഞ്ചാവ് ലേഹ്യവും വിദേശമദ്യവും കണ്ടെടുത്തത്. എക്സൈസ് ഡെപ്യൂട്ടി കമീഷണർക്ക് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെ എക്സൈസ് എൻഫോഴ്സ്മെൻറ് നർക്കോട്ടിക് സ്ക്വാഡാണ് കണ്ടെത്തിയത്. 250 ഗ്രാം കഞ്ചാവ് ലേഹ്യവും നാലു ലിറ്റർ വിദേശമദ്യവും നിർമാണം പൂർത്തിയാകാത്ത ബോംബുകളുമാണ് കണ്ടെത്തിയത്. ബോംബ് കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് സംഘം ഇരവിപുരം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്ലാസ്റ്റിക് ട്യൂബിൽ ഏതോ പൗഡർ നിറച്ചനിലയിലും ബാറ്ററികളും വയറുകളുമാണ് ഇവിടെനിന്ന് കണ്ടെത്തിയത്. എക്സൈസിന് വിവരം നൽകിയ ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.