ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയാക്കാൻ ശ്രമം ^മന്ത്രി എം.എം. മണി

ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയാക്കാൻ ശ്രമം -മന്ത്രി എം.എം. മണി കൊല്ലം: ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയാക്കാൻ ചിലർ നടത്തുന്ന ശ്രമം വിജയിക്കില്ലെന്ന് മന്ത്രി എം.എം. മണി. ശ്രീനാരായണ ധർമവേദിയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ​െൻറ 'നമുക്ക് ജാതിയില്ല' വിളംബരത്തി​െൻറ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയിലെ ചില സന്യാസിമാരുടെ കൂട്ടത്തിൽ ശ്രീനാരായണ ഗുരുവിനെ പെടുത്താനാണ് ശ്രമം. ജാതിവ്യവസ്ഥക്കെതിരെ പൊരുതിയ ശ്രീനാരായണ ഗുരുവിനെ എത്രകാലം കഴിഞ്ഞാലും ഈ നാട് സ്മരിക്കും. ഗുരുദേവ​െൻറ മഹത്തായ സന്ദേശങ്ങളിൽനിന്ന് വ്യതിചലിച്ച് ഇന്ന് ചില സമുദായ നേതാക്കൾ പ്രവർത്തിക്കുന്നതിനെതിരെ പ്രതികരിക്കണം. രാജ്യത്തെ ഇന്നത്തെ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടിൽ ശ്രീനാരായണ ഗുരുവി​െൻറ സന്ദേശങ്ങൾക്ക് പ്രസക്തി ഏറെയാണെന്നും മന്ത്രി പറഞ്ഞു. രാജ്കുമാർ ഉണ്ണി അധ്യക്ഷത വഹിച്ചു. എൻ.കെ. േപ്രമചന്ദ്രൻ എം.പി, സ്വാമി ഗുരുപ്രസാദ്, ബി. പുരുഷോത്തമൻ, ഡി. പ്രസാദ്, പ്രഫ. ജി. മോഹൻദാസ്, കടകംപള്ളി മനോജ്, ഡോ. ആർ. മണിയപ്പൻ, എസ്. ചന്ദ്രസേനൻ, കൂട്ടിക്കട സുനിൽ എന്നിവർ സംസാരിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡിലേക്ക് വിജയിച്ചവർക്ക് ചടങ്ങിൽ സ്വീകരണം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.