തിരുവനന്തപുരം: വിഷമസാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയായ 'കരുതൽ' യാഥാർഥ്യമായി. സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന പ്രത്യേകപദ്ധതി ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. സാമൂഹികനീതി വകുപ്പ് സ്പെഷൽ സെക്രട്ടറി മിനി ആൻറണി അധ്യക്ഷത വഹിച്ചു. സാമൂഹികനീതി വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, ഡെപ്യൂട്ടി കലക്ടർ സബിത, വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻറ് വിജയരാജ്, കോഡൂർ പഞ്ചായത്ത് പ്രസിഡൻറ് ഷാജി എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി വിഷമസാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളെ കണ്ടെത്താൻ വാർഡുതലത്തിൽ ചർച്ചകൾ നടത്തും. ഇങ്ങനെ കണ്ടെത്തുന്ന കുട്ടികളുടെ കുടുംബങ്ങളിൽ കുടംബശ്രീ പ്രവർത്തകർ നേരിെട്ടത്തി വിവരങ്ങൾ ശേഖരിക്കും. ആദ്യഘട്ടമായി തിരുവനന്തപുരത്തെ വിളപ്പിൽ പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ കോഡൂർ പഞ്ചായത്തിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.