Posted On
date_range Updated On
date_range ഐ.എസ്. ഗുലാത്തി അനുസ്മരണ പ്രഭാഷണം
തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനെ ഉന്നത നിലവാരത്തിലുള്ള ഗവേഷണ- പരിശീലന കേന്ദ്രമാക്കി മാറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗിഫ്റ്റ് ചെയർമാൻ കൂടിയായ മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഇൻസ്റ്റി ഓഡിറ്റോറിയത്തിൽ നടന്ന അഞ്ചാമത് ഐ.എസ്. ഗുലാത്തി അനുസ്മരണ പ്രഭാഷണ ചടങ്ങിന് അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിലെ പ്രഫ. സുശീൽ ഖന്ന മുഖ്യപ്രഭാഷണം നടത്തി. ഡോ. ഡി. നാരായണ, ഡോ. തോമസ് ജോസഫ് തൂങ്കുഴി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.