പരവൂർ: സ്ഥാപിച്ചതിലെ അപൂർണത മൂലം സംഗീത സംവിധായകൻ ദേവരാജെൻറ പ്രതിമയുടെ ചുവട്ടിൽ വെള്ളക്കെട്ട്. ജി. ദേവരാജൻ അന്ത്യവിശ്രമം കൊള്ളുന്ന പരവൂർ മുനിസിപ്പൽ നെഹ്റു പാർക്കിൽ നഗരസഭ സ്ഥാപിച്ച പ്രതിമക്കാണ് ഈ ദുരവസ്ഥ. പ്രതിമ സ്ഥാപിച്ച ഉയർന്ന പീഠത്തിെൻറ മുകൾഭാഗത്തെ പണി പൂർത്തിയാക്കാത്തതാണ് വെള്ളം കെട്ടിനിൽക്കാനിടയാക്കുന്നത്. കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത പ്രതിമ 2008 സെപ്റ്റംബർ 27ന് വി.എസ്. അച്യുതാനന്ദനാണ് അനാച്ഛാദനം ചെയ്തത്. അന്ന് പീഠത്തിെൻറ മുകൾഭാഗത്തെ പണി പൂർത്തീകരിച്ചിരുന്നില്ല. ചടങ്ങിൽ കാനായിതന്നെ ഈ അപാകത ചൂണ്ടിക്കാട്ടുകയും എത്രയും വേഗം പീഠത്തിെൻറ മുകൾഭാഗം ഗ്രാനൈറ്റിട്ട് പൂർത്തീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രതിമ സ്ഥാപിച്ച് മടങ്ങിയ അധികൃതർ പിന്നീട് ഇക്കാര്യം വിസ്മരിച്ചു. പ്രതിമയും പീഠവും തമ്മിൽ ബന്ധമില്ലാത്ത സ്ഥിതി തുടരുകയാണ് ഇപ്പോഴും. പ്രതിമയിരിക്കുന്ന ഭാഗം കുഴിഞ്ഞുകിടക്കുകയാണ്. ഇതുമൂലം മലിന ജലം കെട്ടിക്കിടക്കുകയാണ്. വർഷം തോറും നഗരസഭയുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ദേവരാജൻ അനുസ്മരണച്ചടങ്ങുകളും കലാപരിപാടികളും പുഷ്പാർച്ചനകളും നടക്കാറുണ്ടെങ്കിലും പ്രതിമയുടെ ദുരവസ്ഥ പരിഹരിക്കപ്പെട്ടിട്ടില്ല. തരിശുനിലത്തിൽ കുട്ടിപ്പൊലീസിെൻറ ഹരിതാമൃതം പാരിപ്പള്ളി: വർഷങ്ങളായി തരിശുകിടക്കുന്ന നിലത്തിൽ കൃഷിയൊരുക്കാൻ കുട്ടിപ്പൊലീസിെൻറ ഹരിതാമൃതം പദ്ധതി. പാരിപ്പള്ളി അമൃത ഹയർ സെക്കൻഡററി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളാണ് പാരിപ്പള്ളി പേരൂട്ടിക്കാവിനു സമീപം തരിശു ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കിയത്. പരവൂർ സി.ഐ എസ്. ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം.എസ്. ലത, പി.ടി.എ പ്രസിഡൻറ് പി.എം. രാധാകൃഷ്ണൻ, എസ്.പി.സി. അസി. നോഡൽ ഓഫിസർ വൈ. സോമരാജൻ, സി.പി.ഒ അനിൽകുമാർ, സി.കെ.ലേഖ, എസ്.സുഭാഷ് ബാബു, എൻ.ആർ.ബിന്ദു, എസ്.രഞ്ജിത്ത്, വേണു എന്നിവർ പെങ്കടുത്തു. സ്വർണാഭരണം കളഞ്ഞുകിട്ടി പരവൂർ: പുതിയിടം മഹാദേവ ക്ഷേത്രത്തിലെ സദ്യാലയത്തിൽനിന്ന് സ്വർണാഭരണം കളഞ്ഞുകിട്ടി. ക്ഷേത്ര ഓഫിസിൽസൂക്ഷിച്ചിട്ടുണ്ട്. ഫോൺ: 9895332491.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.