ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ കൊലക്കുറ്റം ചുമത്തണം ^കൊടിക്കുന്നില്‍ സുരേഷ് എം.പി

ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ കൊലക്കുറ്റം ചുമത്തണം -കൊടിക്കുന്നില്‍ സുരേഷ് എം.പി അഞ്ചാലുംമൂട്: ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ പിഞ്ചുകുട്ടികള്‍ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. കോണ്‍ഗ്രസ് പനയം മണ്ഡലം ചാത്തിനാംകുളം ബൂത്ത് കമ്മിറ്റി നടത്തിയ ഇന്ദിരഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡൻറ് എ. ഇബ്രാഹീംകുട്ടി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിക്കല്‍, വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അനുമോദനം, പഠനോപകരണ വിതരണം എന്നിവയും നടന്നു. എ.കെ. ഹഫീസ്, സൂരജ് രവി, പ്രസാദ്നാണപ്പന്‍ മണ്ഡലം പ്രസിഡൻറ് പെരുമണ്‍ ജയപ്രകാശ്, മോഹന്‍ പെരിനാട്, ജെ. അനില്‍കുമാര്‍, ആര്‍. ബിജു, ഷമീര്‍ ചാത്തിനാംകുളം, അനിത, നസീമബീവി എന്നിവര്‍ സംസാരിച്ചു. സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസം പാവപ്പെട്ടവന് അന്യമാകുന്നു- -എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അഞ്ചാലുംമൂട്: സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസം പാവപ്പെട്ടവന് അന്യമാകുന്നതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ സ്കൂളിനുള്ള കടപ്പായില്‍ ഡോ. കെ.വി. വാസുദേവന്‍ മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫി അഷ്ടമുടി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് നല്‍കുകയായിരുന്നു അദ്ദേഹം. 11 ലക്ഷം രൂപ വാര്‍ഷിക ഫീസ് നല്‍കാന്‍ പാവപ്പെട്ടവനോ സാധാരണക്കാരനോ കഴിയില്ല. യോഗ്യതയില്ലാത്തവര്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിലേക്ക് കടന്നുവരുന്നതോടെ ആരോഗ്യരംഗത്ത് വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും എം.പി പറഞ്ഞു. അഞ്ചാലുംമൂട് പ്രസ് സ​െൻററില്‍ നടന്ന യോഗത്തില്‍ ഡോ. കെ.വി. ഷാജി അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രഥമാധ്യാപകന്‍ ടി. ശ്രീകുമാര്‍, പെരുമണ്‍ഷാജി എന്നിവര്‍ സംസാരിച്ചു. മികച്ച പാര്‍ലമെേൻററിയന്‍ അവാര്‍ഡ് നേടിയ എം.പിയെ പ്രസ് സ​െൻറര്‍ പ്രസിഡൻറ് അഷ്ടമുടി രവികുമാര്‍ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.