ഓയൂർ: ഭക്ഷ്യസുരക്ഷാഭവനം ജില്ലതല ഉദ്ഘാടനം ഓയൂരിൽ നടന്നു. മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. നിർമല അധ്യക്ഷത വഹിച്ചു. 'ഭക്ഷ്യസുരക്ഷക്ക് എെൻറകൃഷി' എന്ന ആശയം എല്ലാ കുടുംബശ്രീ അയൽകൂട്ടങ്ങളിലും എത്തിക്കുന്നതിനും അതിലൂടെ പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്നുമുതൽ 25 സെൻറ് വരെ കൃഷിചെയ്യുന്ന നാല് മുതൽ അഞ്ച് വരെ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് പദ്ധതിയിൽ അംഗമാകാം. ഓരോഅംഗത്തിനും സ്വന്തം വീടുകളിലും കൃഷിചെയ്യാം. കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ സന്തോഷ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ശരത്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സനൽ, സുഹ്റാബീവി, രേഖ, മെംബർ സെക്രട്ടറി എ. നൗഷാദ്, ബ്ലോക്ക് കോഒാഡിനേറ്റർ ലതാകുമാരി, സി.ഡി.എസ് ചെയർപേഴ്സൺ സുഷമ എന്നിവർ സംസാരിച്ചു. യോഗാനന്തരം എം.എൽ.എയുടെ നേതൃത്വത്തിൽ ധനുസ് അയൽകൂട്ടത്തിെൻറ കൃഷിയിടത്തിൽ തൈകൾ നടുകയും അംഗങ്ങൾക്ക് വിത്തുകൾ വിതരണംചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.