ആർദ്രം പദ്ധതിക്ക് ജില്ലയിൽ തുടക്കം

ചാത്തന്നൂർ: ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മുൻഗണന നൽകണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ചാത്തന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി ആർദ്രം പദ്ധതിക്ക് തുടക്കം കുറിക്കുകയായിരുന്നു മന്ത്രി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടെറയും പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ആയുർവേദം, ഹോമിയോ ഉൾെപ്പടെ ഒരു പഞ്ചായത്തിൽ ഇതോടെ അഞ്ച് ഡോക്ടർമാരുടെ സേവനം ലഭ്യമാകും. രാജ്യത്ത് മറ്റൊരിടത്തും ഇത്രയും വിദഗ്ധ ഡോക്ടർമാരുടെ സേവനം ഗ്രാമങ്ങളിൽ ലഭിക്കുന്ന അവസ്ഥയില്ല. രാജ്യാന്തര നിലവാരമുള്ള കേരളത്തി​െൻറ ആരോഗ്യ സംവിധാനത്തിന് കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടുതൽ കരുത്തുപകരും. മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം കാമ്പയിന് ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളുമായി ഏകോപിപ്പിക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് കഴിയണം. ആരോഗ്യപരിപാലന പ്രവർത്തനങ്ങളും പദ്ധതികളും സംബന്ധിച്ച വിശദമായ ചർച്ചകൾക്ക് പഞ്ചായത്ത് കമ്മിറ്റികൾ വേദിയാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മികച്ച ആശാ പ്രവർത്തകർക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ലബോറട്ടറി കെട്ടിടത്തി​െൻറ ഉദ്ഘാടനം എൻ.കെ. േപ്രമചന്ദ്രൻ എം.പി നിർവഹിച്ചു. ആർദ്രം മിഷ​െൻറ സന്ദേശം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ നൽകി. എം. നൗഷാദ് എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ശിവശങ്കരപ്പിള്ള, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൂലിയറ്റ് നെൽസൺ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മായാസുരേഷ്, ജില്ല പഞ്ചായത്ത് അംഗം എൻ. രവീന്ദ്രൻ, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈല സലീം, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അജയകുമാർ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. സി.ആർ. ജയശങ്കർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മണികണ്ഠൻ, ആരോഗ്യകേരളം േപ്രാഗ്രാം മാനേജർ ഡോ. ഹരികുമാർ, ജനപ്രതിനിധികളായ വി. സണ്ണി, ഡി. ഗിരികുമാർ, രേഷ്മചന്ദ്രൻ, ആർ. ഷീജ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എൻ. സദാനന്ദൻപിള്ള, ബി.ബി. ഗോപകുമാർ എന്നിവർ പങ്കെടുത്തു. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. നിമ്മി സ്വാഗതവും ചാത്തന്നൂർ പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. സി.ജെ. പ്രശാന്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.