പാരിപ്പള്ളി മെഡിക്കൽ കോളജ്: മെഡിക്കൽ പ്രവേശനോദ്ഘാടനം 23ന് എം.പിയെ ഒഴിവാക്കിയത് രാഷ്​ട്രീയ കാരണങ്ങളാലെന്ന് ആരോപണം

പാരിപ്പള്ളി: പാരിപ്പള്ളി മെഡിക്കൽ കോളജിലെ വിദ്യാർഥി പ്രവേശനോത്സവം ഉദ്ഘാടനം 23ന് മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. ഉദ്ഘാടനച്ചടങ്ങിൽ സ്ഥലം എം.പി എൻ.കെ. േപ്രമചന്ദ്രനെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങളാലെന്ന് വ്യക്തമായി. സംഘാടകസമിതി രൂപവത്കരിച്ചപ്പോൾ ഉദ്ഘാടനച്ചടങ്ങി​െൻറ ആദ്യപട്ടിക തയാറാക്കിയപ്പോൾ എം.പിയടക്കമുള്ളവരുടെ പേരുണ്ടായിരുന്നതായാണ് വിവരം. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള ഇടപെടലിനെത്തുടർന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് സൂചന. സ്ഥലം എം.പിയെ ഒഴിവാക്കിയതിലെ അപാകതയെക്കുറിച്ച് മെഡിക്കൽ കോളജ് പ്രിൻസിപ്പലടക്കമുള്ളവർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സർക്കാർ നിർദേശപ്രകാരമാണ് കാര്യപരിപാടി തയാറാക്കിയതെന്ന് സംഘാടകസമിതി വിളിച്ചുകൂട്ടിയവർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതി​െൻറ അനൗചിത്യം ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരോട് ഇതു രാഷ്ട്രീയമാണെന്നും ഉദ്യോഗസ്ഥ ഇടപെടൽ ആവശ്യമില്ലെന്നുമായിരുന്നു മറുപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.