ക്ഷീരസമൃദ്ധം നജീമി​െൻറ ജീവിതം

ചവറ: പശുവും ചാണകവുമൊക്കെ ജീവിതത്തി​െൻറ ഭാഗമായി കാണാൻ അഗ്രഹിക്കാത്തവരാണ് യുവതലമുറയെങ്കിൽ അവരിൽനിന്ന് വ്യത്യസ്തനാണ് നജീം എന്ന വിദ്യാർഥി. സമപ്രായക്കാർ അടിച്ചുപൊളിച്ച് നടക്കുമ്പോൾ ആഘോഷങ്ങൾക്കൊക്കെ അവധിനൽകി കൃഷിയിൽ സന്തോഷം കണ്ടെത്തുകയാണ് പന്മന പനയന്നാർ കാവ് ഊപ്പത്തിൽ വീട്ടിൽ അബ്ദുൽ ജലീലി​െൻറയും ജുബൈരിയയുടെയും ഇരുപതുകാരനായ മകൻ മുഹമ്മദ് നജീം. കഴിഞ്ഞ കർഷകദിനത്തിൽ ഗ്രാമപഞ്ചായത്തിലെ മികച്ച യുവകർഷകനുള്ള പുരസ്കാരം നജീം സ്വന്തമാക്കിയിരുന്നു. പച്ചക്കറികളും വാഴകളും കൃഷി ചെയ്യുന്നതിനൊപ്പം മൃഗപരിപാലനത്തെകൂടി ഏറ്റെടുത്തിരിക്കുകയാണ് ഇൗ യുവാവ്. അതും നാടൻ പശുക്കളെ മാത്രം സ്വന്തമാക്കിക്കൊണ്ട്. കേരളത്തിൽ അന്യംനിൽക്കുന്ന വെച്ചൂർ പശു, കാള, കാസർകോട് പശു, സ്വർണ കപിലയെന്ന സവിശേഷ ഇനം കാള, പശുക്കിടാവ് എന്നിവ ഇന്ന് നജീമി​െൻറ വീട്ടിലുണ്ട്. പശുവും കിടാരിയും കാളയുമടക്കം നാടൻ ശേഖരത്തെ മോഹവില കൊടുത്ത് വാങ്ങി മൂന്ന് വർഷമായി നജീം പരിപാലിക്കുന്നു. ക്ഷീരകൃഷിയെ പൂർണമായും നാടനാക്കിയ നജീമിന് ഈ മേഖലയിൽ തേൻറതായ കാഴ്ചപ്പാടുകളുമുണ്ട്. സ്വന്തമായി നാടൻ പശുവുണ്ടെങ്കിൽ വീട്ടിലേക്ക് ആവശ്യമായ പാൽ, ജൈവവളം എന്നിവ ലഭിക്കും. നാടൻ പശുക്കളുടെ മൂത്രം, ചാണകം എന്നിവ പ്രയോജനപ്പെടുത്തി സ്വന്തമായി വരുമാനമുണ്ടാക്കാൻ കഴിയും. നാടനായത് കാരണം സാധാരണപശുക്കളുള്ള വീടുകളിലുള്ള ഗന്ധമോ പരിസരമലിനീകരണമോ ഉണ്ടാകാറില്ലെന്ന് നജീം പറയുന്നു. കായംകുളം എം.എസ്.എം കോളജിലെ പൊളിറ്റിക്സ് അവസാനവർഷ വിദ്യാർഥിയായ നജീം നാടൻ കോഴികളെയും മുട്ടയുൽപാദനത്തിന് വളർത്തുന്നുണ്ട്. സ്വന്തമായി കുതിരയെയും വിലകൊടുത്ത് വാങ്ങിവളർത്തുന്നുണ്ട് ഈ യുവകർഷകൻ. മുജീബ് റഹ്മാൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.