കൊല്ലം: വെല്ലുവിളികളെ അവസരങ്ങളാക്കി പരിവർത്തനംചെയ്ത കേരളത്തിെൻറ വികസന ബദൽ രാജ്യത്തിന് വഴികാട്ടുകയാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കൊല്ലം ലാൽബഹദൂർ സ്റ്റേഡിയത്തിൽ ജില്ലതല സ്വാതന്ത്ര്യദിനാഘോഷചടങ്ങിൽ ദേശീയപതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു മന്ത്രി. രാജ്യം പല പ്രതിസന്ധികളെയും നേരിടുന്ന കാലഘട്ടത്തിലാണ് കേരളം വേറിട്ട വികസനമാതൃകകൾ സൃഷ്ടിക്കുന്നത്. അധികാരത്തിലെത്തി ഒരുവർഷം പൂർത്തിയായപ്പോൾ വികസന, ക്ഷേമ പരിപാടികളുമായി ബഹുദൂരം മുന്നോട്ടുപോകാൻ കേരളത്തിലെ ഇടതുമുന്നണി സർക്കാറിനായി. സമ്പൂർണ വെളിയിട വിസർജനമുക്ത പരിപാടിയും എല്ലാവർക്കും പാർപ്പിടവും വൈദ്യുതിയും ഉറപ്പാക്കാനും വിദ്യാഭ്യാസമേഖലയിലെ സമഗ്ര പുരോഗതിയും മാലിന്യത്തിൽനിന്നുള്ള മോചനവും ആരോഗ്യപരിരക്ഷയും ലക്ഷ്യമിടുന്ന പദ്ധതികളും കേരളത്തിെൻറ ശ്രദ്ധേയമായ ബദൽ ചുവടുവെപ്പുകളായി. സ്വാതന്ത്ര്യം ലഭിച്ചശേഷം വിഭിന്നമേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ രാജ്യത്തിന് സാധിച്ചെങ്കിലും അമിതാധികാര പ്രവണതയിലേക്കും മതാധിഷ്ഠിത സംവിധാനത്തിലേക്കുമുള്ള അപകടകരമായ ചുവടുമാറ്റത്തിനാണ് ഇപ്പോൾ സാക്ഷ്യംവഹിക്കുന്നത്. ഭക്ഷണം, വസ്ത്രം, അനുഷ്ഠാനങ്ങൾ തുടങ്ങി വ്യക്തികളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിലാണ് ജനക്ഷേമത്തിലൂന്നിയ കേരള ബദൽ പ്രസക്തമാകുന്നത്- -മന്ത്രി പറഞ്ഞു. ത്രിവർണപ്രഭയിൽ സ്വാതന്ത്ര്യദിനാഘോഷം കൊല്ലം: രാജ്യത്തിെൻറ 71ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടന്ന ജില്ലതല ആഘോഷചടങ്ങ് വർണാഭമായി. കൊല്ലം എ.ആർ ക്യാമ്പിലെ റിസർവ് ഇൻസ്പെക്ടർ എം.സി. ചന്ദ്രശേരെൻറ നേതൃത്വത്തിൽ 25 പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്. സ്കൂൾ ബാൻഡ് സംഘങ്ങളും ത്രിവർണക്കുടകളും ബലൂണുകളും പതാകകളുമായി സ്കൂൾ വിദ്യാർഥിനികൾ അവതരിപ്പിച്ച മാസ് ഡിസ്പ്ലേയും ദേശഭക്തിഗാനങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. മന്ത്രിക്കൊപ്പം കലക്ടർ ഡോ. ടി. മിത്ര, സിറ്റി പൊലീസ് കമീഷണർ അജിത ബീഗം, റൂറൽ എസ്.പി ബി. അശോക് എന്നിവരും വേദിയിൽ സന്നിഹിതരായി. കൊല്ലം സിറ്റി പൊലീസ്, ലോക്കൽ പൊലീസ്, വനിത പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയർ ആൻഡ് െറസ്ക്യൂ, സ്റ്റുഡൻറ് പൊലീസ്, എൻ.സി.സി, സ്കൗട്ട്, ജൂനിയർ റെഡ്േക്രാസ്, ഗൈഡ്സ് എന്നിവക്ക് പുറമെ പൂയപ്പള്ളി ഗവ. സ്കൂൾ, ഭൂതക്കുളം ഗവ. എച്ച്.എസ്, കൊല്ലം സെൻറ് ജോസഫ് എച്ച്.എസ്, കുരീപ്പുഴ സേക്രഡ് ഹാർട്ട് സ്കൂൾ, പട്ടത്താനം വിമലഹൃദയ സ്കൂൾ എന്നിവിടങ്ങളിലെ ബാൻഡ് സംഗങ്ങളും പരേഡിൽ പങ്കെടുത്തു. ബാലിക മറിയം എൽ.പി.എസ്, സെൻറ് ജോസഫ് കോൺവെൻറ് എൽ.പി.എസ്, വള്ളിക്കീഴ് ഗവ.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ ഡിസ്പ്ലേയും കൊല്ലം ഗവ. ടി.ടി.ഐയിലെയും വള്ളിക്കീഴ് ഗവ. എച്ച്.എസ്.എസിലെയും വിദ്യാർഥികൾ ദേശഭക്തിഗാനവും അവതരിപ്പിച്ചു. വിജിലൻസ് ഡിവൈ.എസ്.പി എ. അശോകൻ, കൊട്ടാരക്കര ട്രാഫിക് എ.എസ്.ഐ ശിവശങ്കരപ്പിള്ള, ശാസ്താംകോട്ട എ.എസ്.ഐ അജയകുമാർ, പുത്തൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ രാധാകൃഷ്ണപിള്ള, പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗുരുപ്രസാദ് എന്നിവർക്ക് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മേഡലുകളും സായുധസേന പതാകനിധിയിലേക്ക് ഏറ്റവുംകൂടുതൽ തുക സമാഹരിച്ച ചവറ കെ.എം.എം.എല്ലിനും കൊല്ലം സെൻറ് ജോസഫ്സ് കോൺവെൻറ് സ്കൂളിനും ഉപഹാരങ്ങളും മന്ത്രി സമ്മാനിച്ചു. സ്വാതന്ത്ര്യസമര സേനാനികളായ ചെല്ലപ്പൻനായർ, ഉളിയക്കോവിൽ ഭാസ്കരൻ, പി. നാരായണപിള്ള, കെ.കെ. ദാമോദരൻ, എ.ആർ. കുട്ടി, ജി. ഗോപാലൻ എന്നിവരെ മേയർ വി. രാജേന്ദ്രബാബു ആദരിച്ചു. എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, മുൻമന്ത്രി സി.വി. പത്മരാജൻ തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.