മാലിന്യത്തിൽനിന്ന് മോചനം: പെരിനാട്ട് മെഗാ തിരുവാതിര

കുണ്ടറ: മാലിന്യത്തിൽനിന്ന് മോചനം പരിപാടിയുടെ ഭാഗമായി ആയിരത്തോളം സ്ത്രീകൾ പങ്കെടുത്ത മെഗാ തിരുവാതിര അരങ്ങേറി. പെരിനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷൻ ചെയർമാൻ ടി.എൽ. സീമ മുഖ്യപ്രഭാഷണം നടത്തി. പെരിനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ്, ജില്ല പഞ്ചായത്തംഗം രാജശേഖരൻ, വൈസ് പ്രസിഡൻറ് ശ്രീകുമാരി, ശുചിത്വമിഷൻ സംസ്ഥാന കോഒാഡിനേറ്റർ ജോൺസൺ, ശുചിത്വമിഷൻ ജില്ല കോഒാഡിനേറ്റർ സുധാകരൻ എന്നിവർ സംസാരിച്ചു. ഡാൻസർ ഇന്ദിര മുരളി ചിട്ടപ്പെടുത്തിയ തിരുവാതിരയിൽ കുടുംബശ്രീ പ്രവർത്തകരാണ് അണിനിരന്നത്. കുണ്ടറ അലിൻഡ് യൂനിറ്റ് പുനരുദ്ധാരണ ഉദ്ഘാടനം ഇന്ന് കുണ്ടറ: അലിൻഡ് ഫാക്ടറി കുണ്ടറ യൂനിറ്റി​െൻറ പ്രവർത്തനോദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. മന്ത്രി എ.സി. മൊയ്തീൻ സ്വിച്ച്ഓൺ കർമം നിർവഹിക്കും. പുതുക്കിപ്പണിത ഓഫിസി​െൻറ ഉദ്ഘാടനം മന്ത്രി എം.എം. മണി നിർവഹിക്കും. സ്മരണികയായി ചന്ദനത്തൈ നടീൽ മന്ത്രി കെ. രാജു നിർവഹിക്കും. രണ്ട് പതിറ്റാണ്ടിലേറെയായി പ്രവർത്തനരഹിതമായി കിടന്ന അലിൻഡിൽ ഇപ്പോൾ 80 തൊഴിലാളികളാണുള്ളത്. പ്രമോട്ടർ സോമാനിയുടെ നേതൃത്വത്തിൽ വോൾട്ടാ ഇംപെക്സാണ് കമ്പനി പ്രവർത്തിപ്പിക്കുന്നത്. അലുമിനിയം കേബിളുകളും വയറുകളും നിർമിച്ചിരുന്ന അലിൻഡ് ഫാക്ടറി പ്രവർത്തനം പുനരാരംഭിക്കുമ്പോൾ റെയിൽവേക്ക് ആവശ്യമായ ഉപകരണങ്ങൾ കൂട്ടിയോജിപ്പിക്കുന്ന ജോലിയാകും ആദ്യഘട്ടത്തിൽ ഉണ്ടാവുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.