പരവൂരിൽ ആർ.എസ്​.എസ്​–ഡി.വൈ.എഫ്.ഐ സംഘർഷം; അഞ്ചുപേർക്ക് പരിക്ക്

*താലൂക്ക് ആശുപത്രിക്ക് മുന്നിലും സംഘർഷം പരവൂർ: ആർ.എസ്.എസ്-ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പരവൂർ കുറുമണ്ടൽ സ്വദേശികളായ അഞ്ചുപേർക്ക് പരിക്ക്. ഡി.വൈ.എഫ്.ഐ കുറുമണ്ടൽ ക്ലാവറ യൂനിറ്റ് സെക്രട്ടറി മിഥുൻ, എസ്.എഫ്.ഐ പരവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഭിരാം, എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗം ശ്രീജു, ആർ.എസ്.എസ് പ്രവർത്തകരായ ശ്രീജിത്ത്, അമൽ എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. കുറുമണ്ടൽ ക്ലാവറ ക്ഷേത്രത്തിൽ ആർ.എസ്.എസി​െൻറ രക്ഷാബന്ധൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്യാമ്പ് നടന്നുവരികയായിരുന്നു. ഇതി​െൻറ ഭാഗമായി ക്ഷേത്രത്തിന് മുന്നിൽ നാട്ടിയിരുന്ന കൊടിമരം കാണാതായെന്ന് പറയപ്പെടുന്നു. പാരിപ്പള്ളിയിൽ ചൊവ്വാഴ്ച നടന്ന യുവജനറാലിയും പൊതുസമ്മേളനവും കഴിഞ്ഞ് വരികയായിരുന്ന ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരും ആർ.എസ്.എസ് പ്രവർത്തകരും തമ്മിൽ ഇതേച്ചൊല്ലി വാക്കേറ്റമുണ്ടാവുകയും സംഘട്ടനത്തിലെത്തുകയുമായിരുന്നു. പരിക്കേറ്റവരെ നെടുങ്ങോലം രാമറാവു താലൂക്ക് ആശുപത്രിയിൽ എത്തിക്കവെ ഇരുവിഭാഗങ്ങൾ സംഘടിച്ചതിനെത്തുടർന്ന് ആശുപത്രിക്കുമുന്നിലും സംഘർഷമുണ്ടായി. മുതിർന്നനേതാക്കളും പൊലീസും ഇടപെട്ടാണ് സംഘർഷത്തിന് പരിഹരിച്ചത്. പരിക്കേറ്റ മിഥുൻ, അഭിരാം, ശ്രീജു എന്നിവർ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീജിത്ത്, അമൽ എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഘർഷസാധ്യത മുന്നിൽകണ്ട് പൊലീസ് ജാഗ്രതപാലിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.