സ്വാതന്ത്ര്യദിനാഘോഷം

ഒായൂർ: റോഡുവിള കെ.പി.എം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് എസ്. അജിത്ത് പതാക ഉയർത്തി. പ്രിൻസിപ്പൽ എ. സന്തോഷ്, മാനേജർ കെ. മണി, വാർഡ് അംഗം ജെയിംസ് എൻ. ചാക്കോ, ഹെസ്മാസ്റ്റർ ബിപിൻ ഭാസ്കർ എന്നിവർ നേതൃത്വം നൽകി. ഓടനാവട്ടം വാപ്പാലയിൽ ചാരായവിൽപന സജീവം വെളിയം: ഓടനാവട്ടം വാപ്പാലയിൽ ചാരായവിൽപന സജീവമായിട്ടും പൂയപ്പള്ളി പൊലീസോ എക്സൈസ് ഉദ്യോഗസ്ഥരോ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം. ഇവിടെ വിദേശമദ്യവിൽപനയും നടക്കുന്നുണ്ട്. വാപ്പാലയിൽനിന്ന് ഒരുകിലോമീറ്റർ അകലെ വാഴത്തോട്ടത്തിലാണ് ചാരായവിൽപന നടക്കുന്നത്. മദ്യം കഴിച്ചശേഷം വാപ്പാല റോഡിലെത്തി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അസഭ്യംപറയുന്നത് പതിവാണ്. നിരവധിതവണ ബന്ധപ്പെട്ട അധികാരികൾക്ക് നാട്ടുകാർ വിവരം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. കഞ്ചാവ് വിൽപനയും സജീവമാണ്. മൂന്ന് കിലോമീറ്റർ അകലെ മുട്ടറമരുതിമല കഞ്ചാവ് വിൽപനയുടെ കേന്ദ്രമാണ്. ഇവിടെനിന്നാണ് കഞ്ചാവ് വാപ്പാലയിൽ എത്തുന്നത്. ഓണക്കാലമായതോടെ ലഹരിവസ്തുക്കളുടെ വിൽപന തകൃതിയായി നടക്കുന്നുണ്ട്. എക്സൈസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.