ചിങ്ങം പിറന്നു, ഇനി സമൃദ്ധിയുടെ പുലരികൾ

തിരുവനന്തപുരം: ദാരിദ്ര‍്യത്തി‍​െൻറ പ്രതീകമായ കർക്കടകത്തി‍​െൻറ കാർമേഘങ്ങൾ പൂർണമായും നീങ്ങി സമൃദ്ധിയുടെ പര്യായമായ ചിങ്ങം പിറന്നു. കർഷകരുടെ ദിനമായി കൂടി കൊണ്ടാടുന്ന ചിങ്ങം ഒന്ന് നാട് മുഴവൻ ആഘോഷമാക്കുന്ന ദിവസം കൂടിയാണ്. മലയാളികളുടെ ആണ്ട് പിറവിയും ചിങ്ങം ഒന്നു തന്നെ. ഇനി വിളവെടുപ്പി‍​െൻറ കാലമാണ്. ഒപ്പം മലയാളികളുടെ ഉത്സവമായ ഓണത്തി‍​െൻറയും. പുതുവർഷപ്പുലരിയിൽ പുതു വർഷങ്ങളണിഞ്ഞ് അതിരാവിലെ കുളിച്ചൊരുങ്ങി ക്ഷേത്രദർശനം ഉൾപ്പെടെ നടത്തിയാണ് ചിങ്ങമാസത്തെ വരവേൽക്കുന്നത്. ഭക്തിയുടെ കൂടി മാസപ്പിറവിയാണ് ചിങ്ങമാസം. പൗരാണിക കാലം മുതലേ കേരളം, തമിഴ്നാട് പ്രദേശത്തെ ജനങ്ങൾ ചിങ്ങപ്പുലരി ആഘോഷമാക്കി വരുന്നു. ക്രിസ്തു വർഷത്തിൽനിന്ന് 825 വർഷം കുറച്ചാൽ മലയാളികളുടെ കൊല്ലവർഷത്തിന് തുടക്കമായി. കൊല്ലം പട്ടണം പ്രാവർത്തികമായതി‍​െൻറ ഓർമക്കായി 825 വർഷം മുമ്പാണ് മലയാളക്കരയിൽ കൊല്ലവർഷാരംഭമാകുന്നത്. ചിങ്ങം പിറന്നാൽ നാളും തീയതിയും നോക്കി ഓണത്തെ കാത്തിരിക്കുകയാണ് അടുത്തത്. അത്തം തുടങ്ങി 10ാം നാൾ തിരുവോണമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.