സ്വര്‍ണവള നഷ്​ടപ്പെട്ടു

കരുനാഗപ്പള്ളി: റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വടക്കേ ആലുംമൂടിനും വലിയത്ത് ഹോസ്പിറ്റലിനുമിടയിൽ യാത്രക്കിടെ യുവതിയുടെ രണ്ടുപവ​െൻറ സ്വര്‍ണകല്ലുവള നഷ്ടപ്പെട്ടു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കണ്ടുകിട്ടുന്നവര്‍ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലോ 9656858228 എന്ന നമ്പറിലോ അറിയിക്കുക. വള്ളംകളി സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു കരുനാഗപ്പള്ളി: സെപ്റ്റംബര്‍ ആറിന് കന്നേറ്റി കായലില്‍ നടക്കുന്ന 78-ാമത് ശ്രീനാരായണ ട്രോഫി ജലോത്സവം സ്വാഗത സംഘം ഓഫിസ് കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു. ജലോത്സവകമ്മിറ്റി ചെയര്‍മാന്‍ ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിജയന്‍പിള്ള എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം. ശോഭന, സി.ആര്‍. മഹേഷ്, കെ.ജി. രവി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.