പുത്തൻതോപ്പ്: പുത്തൻതോപ്പ് ജയ്ഹിന്ദ് വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വൈക്കം മുഹമ്മദ് ബഷീറിെൻറ ജീവിതത്തെ അധികരിച്ച് ഡോ. എം.എ. റഹ്‌മാൻ സംവിധാനം ചെയ്ത 'ബഷീർ ദ മാൻ' എന്ന ചലച്ചിത്രവും ബഷീർ പ്രഭാഷണവും നടന്നു. എം.എസ്. ജസ്റ്റിൻ അധ്യക്ഷതവഹിച്ചു. ഡോ. സാഹിറ റഹ്‌മാൻ, നടൻ അലൻസിയർ, ഡോ. ഗോപികാ രമണൻ എന്നിവർ സംസാരിച്ചു. ജയ്ഹിന്ദ് വായനശാലയുടെ െമമേൻറാ അലൻസിയർ എം.എ. റഹ്‌മാന് നൽകി ആദരിച്ചു. എസ്.എൻ. റോയ് സ്വാഗതവും വായനശാല പ്രസിഡൻറ് ജോൺ എൽഫിസ്റ്റൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.