കുണ്ടറ: സമഗ്രവികസന കാഴ്ചപ്പാടിൽ തീരദേശ റോഡുകൾക്ക് പ്രധാന സ്ഥാനമാണുള്ളതെന്നും സ്ഥലംലഭ്യമാക്കിയാൽ മുഴുവൻ തീരദേശ റോഡുകളും യാഥാർഥ്യമാക്കാൻ കഴിയുമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പെരിനാട് ഗ്രാമപഞ്ചായത്തിലെ കൈതാകോടി കടത്ത്കടവ്- നാന്തിരിക്കൽ ചർച്ച് റോഡിെൻറ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നാന്തിരിക്കൽ ചർച്ച് കടവിൽനിന്ന് പടപ്പക്കര കുതിരമുനമ്പിലേക്ക് തീരദേശ റോഡ് യാഥാർഥ്യമാക്കാൻ സർക്കാർ സന്നദ്ധമാണ്. അതിന് നാട്ടുകാർ സ്ഥലം നൽകണം. തീരദേശ റോഡിെൻറ വികസനം ടൂറിസം, മത്സ്യബന്ധനമേഖലക്ക് ഉണർവ് നൽകും. 2.12 കോടിയാണ് നിർമാണചെലവ്. പത്ത്മാസമാണ് കരാർ കാലാവധിയെങ്കിലും ആറ് മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കും. പെരിനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ അധ്യക്ഷത വഹിച്ചു. ഹാർബർ എൻജിനീയറിങ് വിഭാഗം ചീഫ് എൻജിനീയർ പി.കെ. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് അംഗം മുഹമ്മദ് റാഫി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ്, ജില്ല പഞ്ചായത്ത് അംഗം ജി. രാജശേഖരൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീദേവി, ലീനലോപ്പസ്, ഷാജി അംേബ്രാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.