പുനലൂർ: കിഴക്കൻമേഖലയിൽ വനംവകുപ്പിെൻറ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളായ പാലരുവി, കുംഭാവുരുട്ടി ജലപാതങ്ങൾ അടച്ചതുകാരണം ദിവസവും നഷ്ടം പതിനായിരങ്ങൾ. രണ്ടിടത്തും ദിനംപ്രതി അയ്യായിരത്തോളം പേരാണ് എത്തിയിരുന്നത്. ഇതിലധികവും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. കാലവർഷം തുടങ്ങിയതോടെയാണ് എട്ടുമാസംവരെ നീളുന്ന സീസൺ ആരംഭിച്ചത്. കുംഭാവുരുട്ടിയിൽ രണ്ട് തമിഴ്നാട് സ്വദേശികൾ ഒരുമാസം മുമ്പ് മുങ്ങിമരിച്ചതാണ് ജലപാതങ്ങൾ അടക്കാൻ കാരണമായത്. വനംവകുപ്പിെൻറ മേൽനോട്ടത്തിലുള്ള വനസംരക്ഷണ സമിതിക്കായിരുന്നു കുംഭാവുരുട്ടിയിലെ ചുമതല. കാലവർഷത്തിൽ വെള്ളച്ചാട്ടത്തിലും പരിസരത്തും ഉണ്ടായ തകർച്ചകൾ പരിഹരിക്കാതെ വിനോദസഞ്ചാരികളെ പ്രവേശിപ്പിച്ചതാണ് അപകടകാരണം. ഇതിെൻറ ഉത്തരാവാദിത്തം സമിതിയുടെ മേൽ കെട്ടിവെച്ച് അധികൃതർ രക്ഷപ്പെട്ടു. വനംവകുപ്പിന് ലഭിക്കുന്ന വരുമാനത്തിലുപരി സമിതിയിൽപെട്ട കുടുംബങ്ങൾക്കും ഇവിടുത്തെ വരുമാനത്തിെൻറ മുഖ്യഭാഗം പ്രയോജനപ്പെട്ടിരുന്നു. ഇതെല്ലാം ഇപ്പോൾ നിലക്കുകയും ഗൈഡുകളടക്കമുള്ളവരുടെ ജോലി ഇല്ലാതാവുകയും ചെയ്തു. പാലരുവിയിൽ സമിതി പ്രവർത്തനമില്ലാത്തതിനാൽ വനം അധികൃതരാണ് മേൽനോട്ടം വഹിക്കുന്നത്. വനംവകുപ്പ് ഇത്തവണ ഏർപ്പെടുത്തിയ ചില പരിഷ്കാരങ്ങൾക്കെതിരെ നാട്ടുകാർ രംഗത്തുവന്നു. ഒപ്പം, ഗൈഡുകൾ ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങളെ മുൻനിർത്തി സമരം ആരംഭിച്ചതോടെ ജലപാതം അധികൃതർ അടക്കാൻ നിർബന്ധിതരായി. സി.സി.എഫിെൻറ നേതൃത്വത്തിൽ സമരക്കാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചർച്ചനടത്തിയെങ്കിലും വിജയിച്ചില്ല. ഇരുജലപാതങ്ങളും അടച്ചതോടെ വിനോദസഞ്ചാരികൾ കുറ്റാലത്തേക്കാണ് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.