ബൈപാസ്​ നിർമാണം 2018 മേയിൽ പൂർത്തിയാക്കും ^മേഴ്സിക്കുട്ടിയമ്മ

ബൈപാസ് നിർമാണം 2018 മേയിൽ പൂർത്തിയാക്കും -മേഴ്സിക്കുട്ടിയമ്മ കൊല്ലം: ബൈപാസ് നിർമാണം 2018 മേയിൽ പൂർത്തീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ബൈപാസി​െൻറ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി നടത്തിയ സന്ദർശനത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. ബൈപാസി​െൻറ നിർമാണം 65 ശതമാനം പൂർത്തിയായിട്ടുണ്ട്. ഇനിയുള്ള പ്രവൃത്തികൾ സമയബന്ധിതമായി നടത്തുന്നതിന് മണ്ണി​െൻറയും നിർമാണ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കും. കാവനാട് ജങ്ഷ​െൻറ വികസനത്തിനുള്ള രൂപരേഖക്ക് അനുസൃതമായി പ്രവൃത്തി നടന്നുവരുന്നു. ബൈപാസിൽ കുരീപ്പുഴയെ കാവനാടുമായി ബന്ധിപ്പിക്കുന്ന അരവിള പാലത്തി​െൻറ നാവിഗേഷൻ സ്പാനുകൾ നാലുമാസത്തിനകം പൂർത്തിയാകും. ദേശീയ ജലപാത കടന്നുപോകുന്ന സ്ഥലമായതിനാലാണ് നാവിഗേഷൻ സ്പാനുകൾ വേണ്ടിവരുന്നത്. നീരാവിലെ അടിപ്പാതയുടെയും അനുബന്ധ റോഡി​െൻറയും പണി അവസാനിച്ചിട്ടുണ്ട്. നീരാവിൽ പാലം പൂർത്തിയായിട്ടുണ്ടെങ്കിലും അനുബന്ധ റോഡി​െൻറ പണിക്ക് മണ്ണി​െൻറ ദൗർലഭ്യം തടസ്സമാകുന്നുണ്ട്. തൃക്കടവൂർ ഒറ്റക്കൽ ഭാഗത്ത് കൊല്ലം-തേനി ദേശീയപാതയിൽ അടിപ്പാത നിർമിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് മന്ത്രി നിർദേശിച്ചു. കടവൂർ പാലത്തി​െൻറ പണി പകുതിയിലേറെ പിന്നിട്ടുണ്ട്. മങ്ങാട് പാലത്തി​െൻറ അനുബന്ധ റോഡ് പൂർത്തീകരിക്കേണ്ടതുണ്ട്. വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഈ ഭാഗത്തെ കലുങ്ക് 45 മീറ്റർ വീതിയിൽ വികസിപ്പിക്കണം. കല്ലുംതാഴം- മേവറം റോഡി​െൻറ വീതി കൂട്ടൽ ഡിസംബറിനുള്ളിൽ തീർക്കും. കാവനാട്, കടവൂർ, കല്ലുംതാഴം, അയത്തിൽ, മേവറം എന്നിവിടങ്ങളിൽ സിൽ ലൈറ്റുകൾ സ്ഥാപിക്കും. ആവശ്യമായ സ്ഥലങ്ങളിൽ ബസ്ബേകൾ സ്ഥാപിക്കണമെന്നും മന്ത്രി നിർദേശിച്ചു. ക്വാറി മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിന് 19ന് കലക്ടറേറ്റിൽ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. എം.എൽ.എ മാരായ എം. നൗഷാദ്, എൻ. വിജയൻപിള്ള, മേയർ വി. രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.എ. സത്താർ, സന്തോഷ്കുമാർ, കൗൺസിലർമാരായ എസ്. പ്രസന്നൻ, ജെന്നറ്റ് ഹണി, വിവിധ ജനപ്രതിനിധികൾ, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ, കോസ് കൺസൾട്ടൻസി, ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി എന്നിവയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.