തിരുവനന്തപുരം: തലസ്ഥാനത്തുനിന്ന് ജിദ്ദയിലേക്കും റിയാദിലേക്കും സൗദി എയര്‍ലൈന്‍സ് സർവിസ് ആരംഭിക്കുന്നത് ആഗസ്റ്റില്‍നിന്ന് ഒക്ടോബറിലേക്ക് മാറി. തിരുവനന്തപുരത്തുനിന്ന് സൗദി എയര്‍ലൈന്‍സ് പറക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണ് അധികം പ്രവാസികളും. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍നിന്ന് ആഴ്ചയില്‍ അഞ്ച് സര്‍വിസാണ് തിരുവനന്തപുരത്തേക്കും തിരിച്ചും നടത്തുന്നത്. റിയാദില്‍ നിന്ന് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ച 4.40ന് പുറപ്പെടുന്ന വിമാനവും വ്യാഴം, ശനി ദിവസങ്ങളില്‍ പുലർച്ച 3.35ന് ജിദ്ദയില്‍നിന്ന് പുറപ്പെടുന്ന വിമാനവും ഉച്ചക്ക് 12ന് തിരുവനന്തപുരെത്തത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി ജില്ലയിൽനിന്നുള്ള ആറായിരത്തോളം പേർക്ക് പുതിയ സര്‍വിസ് ഗുണകരമാവും. 2003 മുതല്‍ നെടുമ്പാശ്ശേരിയില്‍നിന്ന് സൗദി എയര്‍ലൈൻസിെൻറ സര്‍വിസുകളുണ്ട്. തിരുവനന്തപുരത്തുനിന്ന് ഏറ്റവും തിരക്കേറിയ സെക്ടറുകളായ ദമ്മാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് എയര്‍ഇന്ത്യ ഉൾപ്പെെടയുള്ള വിമാനങ്ങള്‍ കണക്ഷന്‍ സർവിസുകള്‍ നടത്തുന്നുണ്ടെങ്കിലും വിമാനങ്ങള്‍ ചെറുതായതിനാല്‍ 30 കിലോ ബാഗേജാണ് അനുവദിക്കുന്നത്. എന്നാല്‍, സൗദി എയര്‍ലൈൻസിേൻറത് വലിയ വിമാനമായതിനാല്‍ 47 കിലോ ബാഗേജ് അനുവദിക്കും. ജിദ്ദയിലേക്ക് നേരിട്ട് സർവിസ് ഇല്ലാത്തതു കാരണം ഇൗ മേഖലയിൽനിന്ന് ഹജ്ജിനും ഉംറക്കും പോകുന്നവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. പുതിയ സർവിസ് യാഥാർഥ്യമാകുന്നതോടെ ഇൗ പ്രശ്നത്തിനും പരിഹാരമാകും. തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേ വികസനം വൈകിയതാണ് സർവിസ് തുടങ്ങുന്നത് ഒക്ടോബറിലേക്ക് മാറ്റിയതിനു കാരണം. 3398 മീറ്റര്‍ റണ്‍വേ, 1200 മീറ്ററോളം ടാക്സിവേ എന്നിവ 70 കോടി ചെലവിട്ട് അന്താരാഷ്ട്ര നിലവാരത്തില്‍ പുതുക്കിപ്പണിതതോടെ ഏതു വലിയ വിമാനങ്ങള്‍ക്കും തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് സർവിസ് നടത്താനാകും. എം. റഫീഖ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.