വലിയതുറ കടല്‍പ്പാലം പുനർനിർമിക്കാൻ നടപടിയില്ല പാലം ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിൽ

വലിയതുറ: കടലാക്രമണത്തില്‍ തകര്‍ന്ന വലിയതുറ കടല്‍പ്പാലം സംരക്ഷിക്കാതെ തുറമുഖവകുപ്പ് നോക്കുകുത്തിയാകുന്നു. അടിഭാഗം പൂർണമായും തകര്‍ന്ന പാലം ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. പാലത്തില്‍നിന്ന് മത്സ്യബന്ധനത്തിനു കടലില്‍ പോകുന്നതിന് വള്ളവും വലയും കൊണ്ടുപോകാനായി തകര്‍ന്ന പാലത്തി​െൻറ മറുഭാഗത്ത് പാലത്തിലേക്ക് കടക്കാൻ താല്‍ക്കാലികമായി ഇരുമ്പു പാലം സ്ഥാപിച്ചിരിക്കുകയാണ്. ഇതിലൂടെ വള്ളവും വലയും കൊണ്ടുപോകുന്നതും ആളുകള്‍ നടക്കുന്നതും അടിഭാഗം തകര്‍ന്ന പാലം കൂടുതല്‍ അപകടാവസ്ഥയിലാക്കുകയാെണന്ന് നാട്ടുകാര്‍ പറയുന്നു. കടലാക്രമണത്തിലാണ് വലിയതുറ പാലത്തി​െൻറ കവാടത്തിന് മുന്‍വശത്തുള്ള ചുറ്റുമതിലും പാലവും കോണ്‍ക്രീറ്റ് പാളിക്ക് താഴെയുള്ള കരിങ്കല്‍കെട്ടുകളും തകര്‍ന്നത്. കടലാക്രമണം അവസാനിച്ചാല്‍ തകര്‍ന്നുവീണ ഭാഗങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് തുറമുഖവകുപ്പ് എന്‍ജീനിയറിങ് വിഭാഗം അറിയിച്ചിരുന്നത്. കടലാക്രമണത്തിന് ശാന്തത വന്ന് ആഴ്ചകള്‍ പിന്നിട്ടും തുറമുഖവകുപ്പ് ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. വരുംദിനങ്ങളില്‍ തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറിത്തുടങ്ങിയാല്‍ പാലത്തി​െൻറ അടിയില്‍നിന്ന് മണ്ണ് എടുത്തുപോകും. ഇതോടെ പാലവും കരയുമായുള്ള ബന്ധം നഷ്ടമാകും. 1947 നവംബര്‍ 23ന് ചരക്കു കപ്പല്‍ ഇടിച്ച് തകര്‍ന്ന ഇരുമ്പുപാലത്തിനു പകരം 1956 ഒക്ടോബറിലാണ് ഇന്നത്തെ പാലം നിർമാണം പൂര്‍ത്തിയായത്. ഒരു കോടി 10 ലക്ഷം രൂപ െചലവില്‍ 703 അടി നീളത്തിലും 24 അടി വീതിയിലും 571 ടണ്‍ സിമൻറും 250 ടണ്‍ സ്റ്റീലും ഉപയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തി​െൻറ നേതൃത്വത്തില്‍ 70 ലക്ഷം മുടക്കിയുള്ള പാലം നവീകരണത്തി​െൻറ അവസാനഘട്ടം നടന്നുവരുന്നതിനിടെയാണ് പാലം അപകടാവസ്ഥയിലായത്. വലിയതുറ കടൽപ്പാലത്തോട് ചേര്‍ന്ന് നിന്നിരുന്ന സിഗ്നൽസ്റ്റേഷന്‍ കെട്ടിടം ശക്തമായ കടലാക്രമണത്തിൽ തകര്‍ന്നിരുന്നു. ഒരു കാലത്ത് കടലിലൂടെ സഞ്ചരിച്ചിരുന്ന കപ്പലുകള്‍ക്ക് വഴികാട്ടിയായിരുന്ന വലിയതുറയിലെ സിഗ്നൽ സ്റ്റേഷനാണ് സംരക്ഷിക്കുന്നതിന് പകരം പൊളിക്കുന്നത്. ഇത്തവണെത്ത കടലാക്രമണത്തില്‍ വലിയതുറ കടൽപ്പാലത്തിനു സമീപം പ്രവര്‍ത്തിച്ചിരുന്ന നാഷനല്‍ സ​െൻറര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസി​െൻറ കെട്ടിടവും തകര്‍ന്നു. പടം ക്യാപ്ഷന്‍: കടലാക്രമണത്തില്‍ തകര്‍ന്ന വലിയതുറ കടൽപ്പാലവും താല്‍ക്കാലികമായി സ്ഥാപിച്ച പാലത്തിലേക്ക് കടക്കാനുള്ള പുതിയ ഇരുമ്പുപാലവും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.