വർഗീയശക്തികളെ പ്രതിരോധിക്കാൻ തൊഴിലാളി സംഘടനകൾക്കേ കഴിയൂ -ഗുരുദാസൻ കുളത്തൂപ്പുഴ: വർഗീയശക്തികൾ ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിക്കാൻ തൊഴിലാളി സംഘടനകൾക്കേ കഴിയുകയുള്ളൂവെന്ന് പി.കെ. ഗുരുദാസൻ. കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലെ കേന്ദ്ര സർക്കാറിെൻറ നിലപാടുകൾ സാമ്രാജ്യത്വശക്തികൾക്കും ബഹുരാഷ്ട്ര കുത്തകൾക്കും അനുകൂലമായി നടപ്പാക്കുന്നത് വഴി തൊഴിലാളി േദ്രാഹമാണ് ചെയ്യുന്നതെന്നും ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപ് നടത്തേണ്ടത് കാലത്തിെൻറ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് പി.വി. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ഹണി ബാലചന്ദ്രൻ, ശരിൻകുമാർ, ടി. ദിലീപ്കുമാർ, എസ്. ഗോപകുമാർ, ബി. രാജീവ്, എസ്. മുരളി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.