തിരുവനന്തപുരം: സ്റ്റാച്യുവിൽനിന്ന് വെള്ളയമ്പലത്തേക്ക് പോകേണ്ടവർ ഇനി മാധവറാവു പ്രതിമക്ക് മുന്നിൽ ബസ് കാത്ത് നിൽക്കരുത്. പുതിയ ക്രമീകരണപ്രകാരം ഇൗ ഭാഗത്തേക്കുള്ള ബസുകൾ ആയുവേദകോളജ് കഴിഞ്ഞാൽ ഇനി ഏജീസ് ഒാഫിസിന് എതിർവശത്തേ നിർത്തൂ. ക്രമീകരണം വെള്ളിയാഴ്ച നിലവിൽ വന്നു. പുതിയ മാറ്റത്തോടെ ഫലത്തിൽ സംഭവിച്ചത് വർഷങ്ങളായി ഉപയോഗിച്ച് പോന്ന 'സ്റ്റാച്യു' സ്റ്റോപ് സങ്കൽപ്പത്തിൽ മാത്രമായി. സ്റ്റാച്യുവെന്നാണ് പറയുന്നതെങ്കിലും പട്ടം, മെഡിക്കൽകോളജ്, പേട്ട ഭാഗത്തേക്കുള്ള ബസുകൾ നിലവിൽ ബി.എസ്.എൻ.എൽ ഒാഫിസിന് മുന്നിലാണ് നിർത്തുന്നത്. പൂജപ്പുര, ജഗതി ഭാഗത്തേക്കുള്ളവ ഏജീസ് ഒാഫിസിന് എതിർവശത്തും. സ്റ്റാച്യു എന്ന പേരിനോട് സത്യസന്ധത പുലർത്തി മാധവാറാവു പ്രതിമക്ക് മുന്നിൽ നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്തിരുന്നത് വെള്ളയമ്പലം ഭാഗത്തേക്കുള്ള ബസുകൾ മാത്രമായിരുന്നു. പുതിയ ക്രമീകരണത്തോടെ അതും ഇല്ലാതായി. സ്റ്റാച്യു ജങ്ഷനിലെ തിരക്കും ഗതാഗതക്കുരുക്കും രൂക്ഷമായതാണ് പുതിയ പരിഷ്കാരത്തിന് കാരണമെന്ന് ട്രാഫിക് പൊലീസ് പറഞ്ഞു. ദിവസം 200-250ഒാളം ബസ് സർവിസുകളാണ് മാധവറാവു പ്രതിമക്ക് മുന്നിൽ നിർത്തുന്നത്. ഇതോടെ ജനറൽ ആശുപത്രി ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിയുന്ന ഭാഗം മിക്ക സമയവും കുരുക്കിലമരും. ഇതോടെ എതിർവശത്തുനിന്നുള്ള വാഹനങ്ങൾക്ക് യു ടേൺ കയറാനും സാധിക്കാതെ വരുന്നു. സെക്രട്ടേറിയറ്റ് സമരങ്ങളുള്ളപ്പോഴാണ് കുരുക്ക് മുറുകുന്നത്. പരിഷ്കാരത്തിെൻറ ആദ്യദിവസം കാര്യമായ പരാതികളൊന്നുമില്ലെന്നും സംവിധാനം സുഗമമാണെന്നുമാണ് ട്രാഫിക് പൊലീസിെൻറ വിശദീകരണം. അതേസമയം, കാര്യമറിയാതെ നിരവധി പേർ ഇവിടെ ബസ് കാത്ത് നിൽക്കുന്നുണ്ട്. സമീപത്തെ ഒാേട്ടാറിക്ഷക്കാർ പരിഷ്കരണ വിവരം യാത്രക്കാരോട് പറയുന്നുണ്ട്. ബസിനായി പ്രതിമക്ക് മുന്നിൽ കാത്തുനിന്നവർക്ക് ഏജീസ് ഒാഫിസിന് എതിർവശത്തേക്ക് നടക്കണമെന്നതാണ് പ്രയാസമായി പറയുന്നത്. പുറമേ രണ്ടാം ഘട്ടമായി പാളയം ബസ്സ്റ്റോപ്പിലും ക്രമീകരണം ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട്. കിഴക്കേകോട്ടയിൽനിന്ന് നെടുമങ്ങാട് ഭാഗത്തേക്കുള്ള ബസുകൾക്ക് ഹോർട്ടികോർപിന് മുന്നിലേക്ക് സ്റ്റോപ്പ് മാറ്റാനാണ് തീരുമാനം. സ്റ്റേഡിയത്തിന് മുന്നിലുള്ള നിലവിലെ സ്റ്റോപ് എ.സി, എൻ.എച്ച് എന്നിവ വഴി േപാകുന്ന വാഹനങ്ങൾക്ക് മാത്രമായി നിജപ്പെടുത്തും. നിലവിൽ നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന ബസുകൾക്ക് സ്റ്റേഡിയത്തിന് മുന്നിലാണ് സ്റ്റോപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.