ഓച്ചിറ: കൃഷ്ണപുരം സ്നേഹനഗർ 13ന് വൈകീട്ട് 2.30ന് ഓച്ചിറ അനിയൻസ് ഒാഡിറ്റോറിയത്തിൽ യു. പ്രതിഭാഹരി എം.എൽ.എ നിർവഹിക്കും. ബി. മോഹനൻ മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷൻ പ്രസിഡൻറ് പി.എസ്. സോമൻ ശ്രീവത്സം അധ്യക്ഷത വഹിക്കും. കൗൺസലിങ് ക്ലാസ് തഴവ: കുറ്റിപ്പുറം മുസ്ലിം ജമാഅത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ശനിയാഴ്ച സ്റ്റുഡൻറ്സ് ആൻഡ് ഫാമിലി ക്ലാസ് സംഘടിപ്പിക്കും. രാവിലെ 10ന് മദ്റസാ ഹാളിൽ നടക്കുന്ന ക്ലാസ് വനിത കമീഷൻ അംഗം താര ഷെരീഫ് ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡൻറ് ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. സ്റ്റുഡൻറ്സ് ആൻഡ് ഫാമിലി കൗൺസിലർ സുലേഖ അസീസ് ക്ലാസ് നയിക്കും. വൈദ്യുതി മുടങ്ങും അഞ്ചാലുംമൂട്: പെരിനാട് സെക്ഷൻ പരിധിയിൽ കുരീപ്പുഴ ഡിവിഷനിൽ കൊച്ചാലുംമൂട്, മാമൂട്ടിൽകടവ്, തെക്കേച്ചിറ, തണ്ടേൽക്കടവ്, സാഗരസമ്പത്ത്, ചർച്ച്, ആയിരവില്ലൻ ഭാഗങ്ങളിലും കടവൂർ ഡിവിഷനിൽ കോട്ടയത്ത് കടവ്, കൊച്ചുകോട്ടയത്ത്കടവ് ഭാഗങ്ങളിലും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കാഞ്ഞിരംകുഴി: സെക്ഷൻ പരിധിയിൽ അഷ്ടമുടി മുക്ക്, ഇഞ്ചവിള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കിളികൊല്ലൂർ: സെക്ഷൻ പരിധിയിൽ ഉപ്പൂട്ടിൽ മുക്ക്, ലൈബ്രറി, കോള, അയിരൂർ ഫാക്ടറി, പേരൂർ ക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.