തിരുവനന്തപുരം: ചെസ് അസോസിയേഷൻ ഒാഫ് ട്രിവാൻഡ്രത്തിെൻറ നേതൃത്വത്തിൽ 15ന് ജൂനിയർ സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കും. തൈക്കാട് ട്രിവാൻഡ്രം ചെസ് അക്കാദമിയിലാണ് മത്സരം. ജില്ലയിലെ 19 വയസ്സിന് താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി നടത്തുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് 26, 27 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് പെങ്കടുക്കാം. ഫോൺ: 9048643887. മോദി സർക്കാർ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു -ആർ.വൈ.എഫ് തിരുവനന്തപുരം: ഹൈന്ദവ വർഗീയ തീവ്രവാദത്തിെൻറ ഉൽപാദകനായി നരേന്ദ്ര മോദി മാറിയെന്നും ഇത് രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുെന്നന്നും ആർ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. ജസ്റ്റിൻ ജോൺ. ക്വിറ്റ് ഇന്ത്യ ദിനാചരണ ഭാഗമായി സെക്രേട്ടറിയറ്റ് നടയിൽ സംഘടിപ്പിച്ച ക്വിറ്റ് ഫാഷിസം, സേവ് ഡെമോക്രസി യുവജനകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി അഡ്വ. യു.എസ്. ബോബി അധ്യക്ഷതവഹിച്ചു. ആർ.എസ്.പി ജില്ല സെക്രട്ടറി എസ്. സത്യപാലൻ, കെ. ജയകുമാർ, എം. പോൾ, എം.എസ്. ശോഭിത, ബി.എസ്. രാജേഷ്, സുധീർ, രാലുരാജ്, അജേഷ് കെ.എസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.