കിളിമാനൂര്‍: ഗവ. ടൗണ്‍ യു.പി.എസില്‍ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. പ്രഥമാധ്യാപകന്‍ ജി. സുരേന്ദ്രക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ക്ലാസ്, യുദ്ധവിരുദ്ധ പ്രതിജ്ഞ, കൊളാഷ്, പോസ്റ്റര്‍, സുഡാക്കോ കൊക്കുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവയുടെ നിർമാണം, പ്രദര്‍ശനം, റാലി എന്നിവ നടന്നു. സമാധാനസന്ദേശവുമായി സുഡാക്കോ കൊക്കുകള്‍ ജപ്പാനിലേക്ക് കിളിമാനൂര്‍: വഞ്ചിയൂര്‍ ഗവ. യു.പി സ്‌കൂളിൽനിന്ന് സമാധാനസന്ദേശവുമായി സുഡാക്കോ കൊക്കുകള്‍ ജപ്പാനിലേക്ക്. ഹിരോഷിമ നാഗസാക്കി ദിനാചരണഭാഗമായി നിർമിച്ച 1000 കൊക്കുകള്‍ സമാധാന സ്മാരകത്തിലേക്ക് അയച്ചു. ദുരന്തബാധിതയായ സുഡാക്കോ സക്കിയുടെ കഥ കേട്ട കുട്ടികള്‍ അവളുടെ ഓര്‍മക്കായാണ് കൊക്കുകള്‍ നിർമിച്ചത്. ദിനാചരണങ്ങള്‍ക്ക് കരവാരം പഞ്ചായത്ത് പ്രസിഡൻറ് ഐ.എസ്. ദീപ നേതൃത്വം നല്‍കി. പ്രഥമാധ്യാപകന്‍ പ്രഹ്ലാദന്‍, സജികുമാര്‍, വിജയകുമാര്‍, സന്ധ്യ, ആശ, നജീബ്, മനീഷ, ശ്രീകുമാരി, റീബ, പി.ടി.എ ഭാരവാഹികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ജൈവപച്ചക്കറി കൃഷി, പാടശേഖരത്തിലെ നെല്‍കൃഷി, കരനെല്‍കൃഷി, ആരോഗ്യപരിപാലനം, ലൈബ്രറിയൊരുക്കല്‍, പുസ്തകശേഖരണം, ഭവനസന്ദര്‍ശനം, ഫീല്‍ഡ് ട്രിപ് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ പഠനത്തോടൊപ്പം സ്കൂളിൽ നടപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.