ചട്ടം ലംഘിച്ച്​ മത്സ്യബന്ധനം; ചുമത്തുന്നത്​ ഉയർന്ന പിഴ ബിൽ സബ്​ജക്​ട്​ കമ്മിറ്റിക്ക്​

തിരുവനന്തപുരം: വ്യവസ്ഥ ലംഘിച്ച് നടത്തുന്ന മത്സ്യബന്ധന യാനങ്ങൾക്ക് ഉയർന്ന പിഴ ചുമത്തുന്ന 2017ലെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് ബില്‍ അവതരിപ്പിച്ചത്. മത്സ്യബന്ധന യാനങ്ങളുടെ എൻജിന്‍ശേഷി അനുസരിച്ച് 2500 രൂപ, 10,000 രൂപ, 25,000 രൂപവരെയാണ് പിഴ ഒടുക്കേണ്ടിവരിക. ചെറു കണ്ണിയുള്ള വലയുപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും മത്സ്യബന്ധന യാനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. മത്സ്യബന്ധന വലനിര്‍മാണ വ്യാപാരികളും ബോട്ടുനിര്‍മാണ യൂനിറ്റുകളും നിയമത്തി​െൻറ പരിധിയിലുണ്ട്. മത്സ്യബന്ധന ബോട്ടുകള്‍ നിര്‍മിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യുന്ന ബോട്ടുനിര്‍മാണ യാര്‍ഡുകളും വലനിര്‍മാണ യൂനിറ്റുകളും ഫിഷറീസ് വകുപ്പിന് കീഴില്‍ രജിസ്റ്റർ ചെയ്യണം. ഇവിടെ നിര്‍മിക്കുന്ന യാനങ്ങള്‍ മാത്രമേ മീന്‍പിടിത്തത്തിന് ഉപയോഗിക്കാവൂ. ചട്ടം ലംഘിച്ചാല്‍ യൂനിറ്റുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും ബില്‍ അധികാരം നല്‍കുന്നുണ്ട്. അഞ്ചുവര്‍ഷം തോറും രജിസ്‌ട്രേഷന്‍ പുതുക്കണം. വ്യവസായ വകുപ്പിന് കീഴിലോ മേറ്റാ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തെ എല്ലാ മത്സ്യബന്ധന വലനിര്‍മാണ യൂനിറ്റുകളും മൂന്നുമാസത്തിനുള്ളില്‍ മത്സ്യബന്ധന വകുപ്പില്‍നിന്ന് എന്‍.ഒ.സി വാങ്ങണം. മത്സ്യബന്ധന സാമഗ്രികളുടെ ഗുണമേന്മയും വലക്കണ്ണികളുടെ അളവും സംബന്ധിച്ച നിയന്ത്രണങ്ങൾ പാലിക്കണം. സമുദ്ര മത്സ്യബന്ധനത്തി​െൻറ നടത്തിപ്പിനും മേല്‍നോട്ടത്തിനും വേണ്ടി വില്ലേജ്, ജില്ല, സംസ്ഥാന തലങ്ങളില്‍ ത്രിതല ഫിഷറീസ് മാനേജ്‌മ​െൻറ് കൗണ്‍സിലുകള്‍ രൂപവത്കരിക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഫിഷിങ് വില്ലേജ് മാനേജ്‌മ​െൻറ് കൗണ്‍സിലി​െൻറ അധ്യക്ഷന്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി അധ്യക്ഷന്‍ അല്ലെങ്കില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആയിരിക്കും. മത്സ്യഭവ​െൻറ മേധാവിയായ മെംബര്‍ സെക്രട്ടറി ഉള്‍പ്പെടെ നാലു അംഗങ്ങളായിരിക്കും ഉണ്ടാവുക. ജില്ല കലക്ടര്‍ അധ്യക്ഷനായി ആറ് അംഗ ജില്ലതല ഫിഷറീസ് മാനേജ്‌മ​െൻറ് കൗണ്‍സിലും രൂപവത്കരിക്കും. സംസ്ഥാന ഫിഷറീസ് മാനേജ്‌മ​െൻറ് കൗണ്‍സിലില്‍ ഫിഷറീസ് ഡയറക്ടറായിരിക്കും ചെയര്‍മാന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.