വാമനപുരത്തെ എസ്.ബി.ഐ എ.ടി.എം പ്രവർത്തനരഹിതമായിട്ട് നാലുമാസം

വെഞ്ഞാറമൂട്: വാമനപുരത്തെ എസ്.ബി.ഐ എ.ടി.എം പ്രവർത്തിക്കാതായിട്ട് നാലുമാസം. വാമനപുരത്തുള്ള ഒരേയൊരു പൊതുമേഖല ബാങ്കാണിത്. എസ്.ബി.ടിയായിരുന്ന ബാങ്ക് എസ്.ബി.ഐ ആയതോടെയുള്ള സാങ്കേതിക പ്രശ്നങ്ങളാണ് എ.ടി.എം തകരാർ പരിഹരിക്കുന്നതിൽ തടസ്സമെന്ന് ബാങ്ക് അധികൃതർ പറയുന്നു. ഇതോടെ മറ്റ് സ്ഥലങ്ങളിലെ എ.ടി.എമ്മുകളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് നാട്ടുകാർ. എ.ടി.എം തകരാർ പരിഹരിക്കാത്തതിൽ വ്യാപാരികളുൾപ്പെടെ വിവിധ സംഘടനകൾ പ്രതിഷേധത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.