Posted On
date_range Updated On
date_range സിനിമയുടെ വ്യാജ പകർപ്പ്; കടയുടമ അറസ്റ്റിൽ
കൊട്ടാരക്കര: സിനിമയുടെ വ്യാജ പകർപ്പുകൾ കോപ്പി ചെയ്ത് നൽകിയതിന് മൊബൈൽ ഷോപ് ഉടമയെ ആൻറിപൈറസി സെൽ അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പുലമൺ സിറ്റി മൊബൈൽസിലെ സെയ്ഫുദ്ദീൻ ആണ് (29) പിടിയിലായത്. തിരുവനന്തപുരം ആൻറിപൈറസി സെല്ലും കൊട്ടാരക്കര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സെയ്ഫുദ്ദീൻ പിടിയിലായത്. പുലിമുരുകൻ, പാവാട തുടങ്ങിയ സിനിമകൾ ഇവിടെ കോപ്പി ചെയ്തിരുന്നതായി പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.