തിരുവനന്തപുരം: അസമിലെ തേസ്പൂരിൽ അപകടത്തിൽപെട്ട ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനത്തിെൻറ പൈലറ്റായിരുന്ന ഫ്ലൈറ്റ് ലഫ്റ്റനൻറ് അച്ചുദേവിെൻറ ഭവനത്തിലേക്ക് എന്തുകൊണ്ടാണ് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി പോകാതിരുന്നതെന്ന് വ്യക്തമാക്കണമെന്ന് ഡോ. എ. സമ്പത്ത് എം.പി ആവശ്യപ്പെട്ടു. ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകെൻറ വീടിനടുത്താണ് അച്ചുദേവിെൻറ ഭവനവും. െഎ.എസ്.ആർ.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞനായിരുന്ന വി.പി. സഹദേവൻ തെൻറ മകെൻറ തിരോധാനവുമായി ബന്ധപ്പെട്ട് ഉടലെടുത്തിട്ടുള്ള സംശയങ്ങൾ ചൂണ്ടിക്കാട്ടി പ്രതിരോധവകുപ്പ് മന്ത്രിക്ക് അയച്ച കത്തിലും ഇൗ വിഷയത്തിൽ താൻ അയച്ച കത്തിലും മറുപടി ലഭിച്ചിട്ടില്ല എന്നും സമ്പത്ത് പ്രസ്താവനയിൽ പറഞ്ഞു. 'കരിയർ അഡ്വാൻസ്മെൻറ് ആനുകൂല്യം പുനഃസ്ഥാപിക്കണം' തിരുവനന്തപുരം: നേരിട്ട് നിയമനം ലഭിക്കുന്ന പ്രഫഷനൽ ബിരുദധാരികളായ ഉദ്യോഗസ്ഥർക്ക് അനുവദിച്ച കരിയർ അഡ്വാൻസ്മെൻറിെൻറ സാമ്പത്തിക ആനുകൂല്യ ഉത്തരവ് പുറത്തിറങ്ങി ഒറ്റ ദിവസത്തിനുള്ളിൽതന്നെ റദ്ദാക്കിയ സർക്കാർ നടപടിയിൽ ഡോക്ടർമാരുടെ സർവിസ് സംഘടനകൾ പ്രതിഷേധിച്ചു. ഉത്തരവ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ഡോ. ദിലീപ് ചന്ദ്രൻ (കേരള ഗവൺമെൻറ് വെറ്ററിനറി ഒാഫിസേഴ്സ് അസോസിയേഷൻ), ഡോ. ദുർഗ പ്രസാദ് (കേരള ഗവൺമെൻറ് ആയുർവേദിക് മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ), ഡോ. സുനിൽരാജ് (കേരള ഹോമിയോ മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ) എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ധനവകുപ്പിന് കീഴിലെ അനോമലി റെക്ടിഫിക്കേഷൻ സെൽ പ്രഫഷനലുകളായ ഉദ്യോഗസ്ഥരുടെ യോഗ്യതയും ജോലിയുടെ കഠിനസ്വഭാവവും പരിഗണിച്ച് ആഗസ്റ്റ് മൂന്നിന് പുറത്തിറക്കിയ ഉത്തരവാണ് പിറ്റേദിവസം തന്നെ റദ്ദാക്കിയത്. ഒമ്പതാം ശമ്പള പരിഷ്കരണത്തിെൻറ ഭാഗമായി എൻജിനീയർമാർക്ക് മാത്രമായി അനുവദിച്ച കരിയർ അഡ്വാൻസ്മെൻറ് സ്കീം ഡോക്ടർമാർക്കും അനുവദിക്കണമെന്ന സംഘടനകളുടെ ആവശ്യം പരിഗണിച്ച് ആഗസ്റ്റ് ഒന്നുമുതൽ നൽകാനായിരുന്നു ആഗസ്റ്റ് മൂന്നിന് ഉത്തരവ് പുറപ്പെടുവിച്ചത്. സ്കൂൾ കേലാത്സവം അഴിക്കോട്: ക്രസൻറ് െറസിഡൻഷ്യൽ ഹൈസ്കൂളിെൻറ സ്കൂൾ കലോത്സവം മലയാളം അക്കാദമി അധ്യാപകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ സനൽ ഡാലുംമുഖം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.എ. മുഹമ്മദ് മൻസൂർ അധ്യക്ഷത വഹിച്ചു. ഹസൻ നസീഫ്, പ്രതീഷ്കുമാർ, സജീന ബീവി, വാഹിദ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.