തച്ചൻകോട്-^കോട്ടൂർ റോഡിൽ മാലിന്യം നിറയുന്നു

തച്ചൻകോട്--കോട്ടൂർ റോഡിൽ മാലിന്യം നിറയുന്നു ആര്യനാട്: കുറ്റിച്ചൽ പഞ്ചായത്തിലെ തച്ചൻകോട്- കോട്ടൂർ റോഡിൽ മാലിന്യം നിറയുന്നു. റോഡി​െൻറ ഇരുവശങ്ങളിലും വിജനമായ സ്വകാര്യ പുരയിടങ്ങളാണ് മാലിന്യം തള്ളുന്നത്. കുത്തകുഴി പാലത്തിലും മാലിന്യം തള്ളുന്നുണ്ട്. വലിയവിള, തീപ്പച്ചാംതേരി എന്നിവിടങ്ങളിൽ റോഡ് വക്കിലും സമീപ പുരയിടങ്ങളിലും മാലിന്യം നിറഞ്ഞിട്ടുണ്ട്: വസ്തു ഉടമകൾ കാട് വെട്ടാത്തതും ചുറ്റുവേലി നിർമിക്കാത്തതുകാരണം മാലിന്യം തള്ളുന്നതിന് ആക്കം കൂട്ടുന്നു. തെരുവുനായ്ക്കളും കാട്ടുപന്നികളും വർധിച്ചിരിക്കുകയാണ്. അതിരാവിലെ മുതൽ റബർ ടാപ്പിങ്ങിനായി പോകുന്ന തൊഴിലാളികൾ അപകട ഭീഷണിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.