ആറ്റിങ്ങൽ: ആലംകോട് മാർക്കറ്റിനു സമീപം കിളിമാനൂർ റോഡിൽ മത്സ്യക്കച്ചവടം നടത്തിയ സ്ത്രീയോട് ആറ്റിങ്ങൽ നഗരസഭ ഹെൽത്ത് ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നും ദേഹത്തും മത്സ്യത്തിലും വിഷദ്രാവകം ഒഴിെച്ചന്നും ആരോപിച്ച് അവർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പരാതി നൽകിയിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയോ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്യാത്തത് പക്ഷപാതപരമാണെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആലംകോട്ട് സംഘർഷം നിലനിൽക്കുകയാണ്. ആറ്റിങ്ങലിലെ പൊതുനിരത്തുകളിൽ മത്സ്യക്കച്ചവടം നിരോധിച്ചിരിക്കുകയാണ്. ഇത് മാനിക്കാതെ പൊതുനിരത്തിൽ മത്സ്യ കച്ചവടം നടത്തുന്നവരുടെ മത്സ്യം പിടിച്ചെടുക്കാനും ലോഷൻ ഒഴിച്ച് നശിപ്പിക്കാനും നഗരസഭ ഹെൽത്ത് വിഭാഗം തീരുമാനമെടുത്തിരുന്നു. അത് മത്സ്യത്തൊഴിലാളികളെ അറിയിക്കുകയും ചെയ്തിരുന്നു. മത്സ്യക്കച്ചവടത്തിന് മാർക്കറ്റുകളിൽ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തിട്ടുണ്ടെന്ന് നഗരസഭ അധികൃതർ പറഞ്ഞു. നിയമം ലംഘിച്ച് ശനിയാഴ്ച രാത്രി ആലംകോട് പൊതുറോഡിൽ മത്സ്യക്കച്ചവടം നടക്കുെന്നന്ന് വിവരം ലഭിച്ചതിനെതുടർന്നാണ് തങ്ങൾ എത്തിയതെന്നും മത്സ്യം മാർക്കറ്റിൽ മാത്രമേ വിൽപന നടത്താവൂ എന്ന് പറഞ്ഞപ്പോൾ തങ്ങളെ വിരട്ടാൻ ശ്രമിക്കുകയായിരുെന്നന്നും ജീവനക്കാർ പറയുന്നു. മത്സ്യം പിടിച്ചെടുക്കുന്നതിനിടെ ലോഷൻ പാത്രത്തോടെ തട്ടി തെറിപ്പിച്ചേപ്പായാണ് മത്സ്യക്കച്ചവടക്കാരിയുടെ പുറത്ത് തെറിച്ചതെന്നും ഹെൽത്ത് വിഭാഗം ജീവനക്കാരൻ പറഞ്ഞു. ആറ്റിങ്ങലിലെ പൊതുനിരത്തിൽ വർഷങ്ങളായി ഗതാഗതം തടസ്സപ്പെടുത്തിയുള്ള മത്സ്യക്കച്ചവടം നടക്കുകയാണ്. അത് തടയാൻ ശക്തമായ നടപടി സ്വീകരിച്ചതിലുള്ള അമർഷമാണ് കേസിലും സംഘർഷത്തിലും കൊണ്ടെത്തിക്കുന്നതെന്നും ഒരു കാരണവശാലും ആറ്റിങ്ങലിൽ പൊതുനിരത്തിൽ മത്സ്യക്കച്ചവടം അനുവദിക്കില്ലെന്നും അങ്ങനെ ചെയ്താൽ മത്സ്യം പിടിച്ചെടുക്കുകയേ നിർവാഹമുള്ളൂവെന്നും ചെയർമാൻ എം. പ്രദീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.